ഐഎസ് ബന്ധം: ഐ​​​ഐ​​​ടി വി​​​ദ്യാ​​​ർ​​​ഥി അ​​​റ​​​സ്റ്റി​​​ൽ
ഐഎസ് ബന്ധം: ഐ​​​ഐ​​​ടി വി​​​ദ്യാ​​​ർ​​​ഥി അ​​​റ​​​സ്റ്റി​​​ൽ
Monday, March 25, 2024 3:43 AM IST
ഗോ​​​ഹ​​​ട്ടി: ഐ​​​എ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഗോ​​​ഹ​​​ട്ടി ഐ​​​ഐ​​​ടി​​​യി​​​ലെ നാ​​​ലാം​​​വ​​​ർ​​​​ഷ ബ​​​യോ​​​സ​​​യ​​​ൻ​​​സ് വി​​​ദ്യാ​​​ർ​​​ഥി തൗ​​​സീ​​​ഫ് അ​​​ലി ഫ​​​റൂ​​​ഖി​​​യെ യു​​​എ​​​പി​​​എ ചു​​​മ​​​ത്തി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്ചെ​​​യ്തു.

ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ൽ ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന​​​തി​​​നു തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ച​​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​​റ​​​സ്റ്റ് എന്ന് ആ​​​സാം പോ​​​ലീ​​​സ് സ്പെ​​​ഷൽ ടാ​​​സ്ക് ഫോ​​​ഴ്സ് (എ​​​സ്ടി​​​എ​​​ഫ്) ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ പാ​​​ർ​​​ഥ​​​സാ​​​ര​​​ഥി മ​​​ഹ​​​ന്ത പ​​​റ​​​ഞ്ഞു. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ഫ​​​റൂ​​​ഖി​​​യെ പ​​​ത്തു​​​ ദി​​​വ​​​സ​​​ത്തെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു​. ഡ​​ൽ​​ഹി സ്വ​​ദേ​​ശി​​യാ​​ണ് വി​​ദ്യാ​​ർ​​ഥി. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഐ​​​ഐ​​​ടി ഹോ​​​സ്റ്റ​​​ൽ​​​മു​​​റി​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.