ജെ​എ​ൻ​യു​വി​ൽ ഇ​ട​തു​സ​ഖ്യ​ത്തി​ന് സ​ന്പൂ​ർ​ണ​ വി​ജ​യം
ജെ​എ​ൻ​യു​വി​ൽ ഇ​ട​തു​സ​ഖ്യ​ത്തി​ന് സ​ന്പൂ​ർ​ണ​ വി​ജ​യം
Monday, March 25, 2024 3:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്‌​​റു സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വി​​ദ്യാ​​ർ​​ഥി യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഐ​​ക്യ ഇ​​ട​​തു​​പ​​ക്ഷ​ സ​​ഖ്യ​​ത്തി​​നു വ​​ൻ വി​​ജ​​യം. തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ന്ന നാ​​ലു സീ​​റ്റി​​ലും സ​​ഖ്യ​​ത്തി​​നാ​​ണു വി​​ജ​​യം. ബി​ജെ​പി​യു​ടെ വി​ദ്യാ​ർ​ഥി​വി​ഭാ​ഗ​മാ​യ എ​​ബി​​വി​​പി ശ​​ക്ത​​മാ​​യ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല.

പ്ര​​സി​​ഡ​​ന്‍റാ​​യി ധ​​ന​​ഞ്ജ​​യും വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി അ​​വി​​ജി​​ത് ഘോ​​ഷും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി പ്രി​​യാ​​ൻ​​ഷി ആ​​ര്യ​​യും ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യാ​​യി മൊ ​​സാ​​ജി​​ദു​​മാ​​ണ് വി​​ജ​​യി​​ച്ച​​ത്. നാ​​ലു സീ​​റ്റി​​ലും എ​​ബി​​വി​​പി​​യാ​​യി​​രു​​ന്നു തൊ​​ട്ട​​ടു​​ത്ത എ​​തി​​രാ​​ളി. എ​​ൻ​​എ​​സ്‌​​യു, ആ​​ർ​​ജെ​​ഡി​​യു​​ടെ വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന, ബാ​​പ്സ എ​​ന്നീ സം​​ഘ​​ട​​ന​​ക​​ളും മ​​ത്സ​​ര​​രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നു.


ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു പോ​​ളിം​​ഗ്. വോ​​ട്ടെ​​ണ്ണ​​ലി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് കാ​​മ്പ​​സി​​ൽ ക​​ന​​ത്ത സു​​ര​​ക്ഷ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.​ പൊ​​തു രാ​​ഷ്‌​​ട്രീ​​യ​​വി​​ഷ​​യ​​ങ്ങ​​ളും കാ​​മ്പ​​സി​​നു​​ള്ളി​​ലെ സം​​ഭ​​വ​​ങ്ങ​​ളു​​മാ​​ണ് ഇ​​ട​​തു​​സ​​ഖ്യം ച​​ർ​​ച്ച​​യാ​​ക്കി​​യ​​ത്. അ​​ടു​​ത്തി​​ടെ കാ​​മ്പ​​സി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ളും ഇ​​ട​​തു​​സ​​ഖ്യം ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്നു. ബാ​​ല​​റ്റ് വ​​ഴി ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 73 ശ​​ത​​മാ​​നം വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. നാ​​ലു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 7,700 പേ​​ർ വോ​​ട്ട് ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.