മഹാകാൽ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ തീ പടർന്ന് 14 പേർക്കു പൊള്ളലേറ്റു
മഹാകാൽ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ  തീ പടർന്ന് 14 പേർക്കു പൊള്ളലേറ്റു
Tuesday, March 26, 2024 3:08 AM IST
ഉ​​​ജ്ജ​​​യി​​​ൻ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ പ്ര​​​സി​​​ദ്ധ​​​മാ​​​യ മ​​​ഹാ​​​കാ​​​ൽ ക്ഷേ​​​ത്ര ​​​ശ്രീ​​​കോ​​​വി​​​ലി​​​ൽ ആ​​​ര​​​തി ഉ​​​ഴി​​​യു​​​ന്ന ത​​​ട്ടി​​​ൽ​​​നി​​​ന്നു തീ ​ആ​​​ളി​​​പ്പ​​​ട​​​ർ​​​ന്ന് ത​​​ന്ത്രി​​​മാ​​​രും മേ​​​ൽ​​​ശാ​​​ന്തി​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 14 പേ​​​ർ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റു. ഇ​​​വ​​​രി​​​ൽ ഒ​​​രാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് 5.50ന് ​​​ഭ​​​സ്മ ആ​​​ര​​​തി​​​ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു അപകടം.

വി​​​ഭൂ​​​തി ഉ​​​ഴി​​​യു​​​ന്ന ആ​​​ര​​​തിത്ത​​​ട്ട് താ​​​ഴെവീ​​​ണ് തീ ​​​ആ​​​ളു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. വ​​​ള​​​രെ വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​യ സം​​​ഭ​​​വ​​​മാ​​​ണു ക്ഷേ​​​ത്ര​​​ത്തി​​​ലു​​​ണ്ടാ​​​യ​​​തെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മാ​​​യ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.


മ​​​ജി​​​സ്ട്രേ​​​റ്റ് ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടെന്നും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്ക് ഒ​​​രു​​​ല​​​ക്ഷം രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി മോ​​​ഹ​​​ൻ യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു. പൂ​​​ജ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ നി​​​ര​​​വ​​​ധിപ്പേ​​​ർ ഹാ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.