ഹോളി ആഘോഷിച്ചില്ല ; പ്രതിഷേധം തുടർന്ന് ആം ആദ്മി
ഹോളി ആഘോഷിച്ചില്ല ; പ്രതിഷേധം തുടർന്ന് ആം ആദ്മി
Tuesday, March 26, 2024 3:08 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഹോ​ളി ആ​ഘോ​ഷി​ച്ച​പ്പോ​ൾ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഇ​ഡി ക​സ്റ്റ​ഡി​യി​ലാ​യ​തി​ൽ പ്ര​തി​ഷേ​ധം തു​ട​ർ​ന്ന് ആം ​ആ​ദ്മി നേ​താ​ക്ക​ൾ. ഹോ​ളി ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന് നേ​താ​ക്ക​ൾ വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് ഡ​ൽ​ഹി മ​ന്ത്രി അ​തി​ഷി മാ​ർ​ലേ​ന സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു.

“ഹോ​ളി വെ​റു​മൊ​രു ഉ​ത്സ​വ​മ​ല്ല, തി​ന്മ​യു​ടെ​മേ​ൽ ന​ന്മ​യു​ടെ വി​ജ​യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. ക്രൂ​ര​ത​യ്ക്കെ​തി​രാ​യ നീ​തി​യു​ടെ പ്ര​തീ​ക​മാ​ണ്. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഓ​രോ നേ​താ​വും ഈ ​തി​ന്മ​യ്ക്കും ക്രൂ​ര​ത​യ്ക്കും അ​നീ​തി​ക്കു​മെ​തി​രേ രാ​വും പ​ക​ലും പോ​രാ​ടു​ക​യാ​ണ്. ഞ​ങ്ങ​ൾ​ക്കൊ​പ്പം രാ​ജ്യ​ത്തെ എ​ല്ലാ​വ​രും അ​ണി​ചേ​ര​ണം’’-മ​ന്ത്രി അ​തി​ഷി എ​ക്സി​ൽ കു​റി​ച്ചു.

കേ​ജ​രി​വാ​ളി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു പി​ന്നാ​ലെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന​ത്.


#ഹാ​ഷ്‌​ടാ​ഗ് പ്രതിഷേധം

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹാ​ഷ്‌​ടാ​ഗ് കാ​ന്പ​യി​ൻ ആ​രം​ഭി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി. “മോ​ഡി ക ​സ​ബ്സെ ബ​ഡാ ഠ​ർ കേ​ജ​രി​വാ​ൾ’’ (മോ​ദി​യു​ടെ ഏ​റ്റ​വും വ​ലി​യ പേ​ടി കേ​ജ​രി​വാ​ൾ) എ​ന്ന​ പേ​രി​ലാ​ണ് കാ​ന്പ​യി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്രൊ​ഫൈ​ൽ പി​ക്്ച​റു​ക​ൾ മാ​റ്റി "മോ​ഡി ക ​സ​ബ്സെ ബ​ഡാ ഠ​ർ കേ​ജ​രി​വാ​ൾ' എ​ന്ന പ്രൊ​ഫൈ​ൽ പിക്ച​ർ ഇ​ട്ട് എ​ല്ലാ​വ​രും കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് മ​ന്ത്രി അ​തി​ഷി ആ​ഹ്വ​ാനം ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.