വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്ത് അധീർ ര​ഞ്ജ​ൻ
വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്ത് അധീർ ര​ഞ്ജ​ൻ
Wednesday, March 27, 2024 12:46 AM IST
ന്യൂ​ഡ​ൽ​ഹി: വ​രു​ണ്‍ ഗാ​ന്ധി​ക്കു കോ​ണ്‍ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​ത​മെ​ന്ന് ലോ​ക്സ​ഭ​യി​ലെ കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി.

“വ​രു​ണ്‍ ഗാ​ന്ധി ക്ലീ​ൻ ഇ​മേ​ജു​ള്ള ശ​ക്ത​നാ​യ നേ​താ​വാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഗാ​ന്ധി കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ബി​ജെ​പി അ​ദ്ദേ​ഹ​ത്തി​ന് ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​ത്. അ​ദ്ദേ​ഹം വ​ര​ണം. കോ​ണ്‍ഗ്ര​സി​ൽ ചേ​ര​ണം. ഞ​ങ്ങ​ൾ വ​ള​രെ സ​ന്തു​ഷ്‌​ട​രാ​യി​രി​ക്കും’’- അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു.

കോ​ണ്‍ഗ്ര​സി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ക്കു​മോ അ​തോ ബി​ജെ​പി സീ​റ്റ് നി​ഷേ​ധി​ച്ച ത​ന്‍റെ മ​ണ്ഡ​ല​മാ​യ പി​ലി​ഭി​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ​രു​ണ്‍ ഇ​ന്ന​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ല്ല. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് നേ​ര​ത്തെ അ​ഖി​ലേ​ഷ് യാ​ദ​വും സൂ​ച​ന ന​ൽ​കി​യി​രു​ന്നു.


2012ൽ ​ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ വ​രു​ണ്‍ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ പി​ലി​ഭി​ത്തി​ൽ നി​ന്നു ലോ​ക്സ​ഭ​യി​ലേ​ക്ക് ജ​യി​ച്ചു. 2004ലാ​ണ് അ​മ്മ മേ​ന​ക ഗാ​ന്ധി​യോ​ടൊ​പ്പം വ​രു​ണ്‍ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

മേ​ന​ക​യെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി എം​പി​യാ​യ വ​രു​ണ്‍ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.