‘പ​ര​മാ​ധി​കാ​ര​ത്തെ ബ​ഹു​മാ​നി​ക്ക​ണം’ ; അമേരിക്കയെ അതൃപ്തി അറിയിച്ച് ഇന്ത്യ
‘പ​ര​മാ​ധി​കാ​ര​ത്തെ  ബ​ഹു​മാ​നി​ക്ക​ണം’ ;  അമേരിക്കയെ അതൃപ്തി അറിയിച്ച് ഇന്ത്യ
Thursday, March 28, 2024 2:20 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി മേ​ധാ​വി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​നെ തു​ട​ർ​ന്നു​ള്ള അ​മേ​രി​ക്ക​ൻ വ​ക്താ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

കേ​ജ​രി​വാ​ളി​ന് നീ​തി​പൂ​ർ​വ​ക​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യി നീ​തി ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന യു​എ​സ് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യു​ടെ പ​രാ​മ​ർ​ശ​മാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ചൊ​ടി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ യു​എ​സ് ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ ഉ​പ​മേ​ധാ​വി ഗ്ലോ​റി​യ ബെ​ർ​ബെ​ന​യെ വി​ളി​ച്ചുവ​രു​ത്തി​യാ​ണ് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം​അ​തൃ​പ്തി അ​റി​യി​ച്ച​ത്.


ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ അ​നാ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ണ​ത​യാ​ണെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും 40 മി​നി​റ്റ് നീ​ണ്ടു​നി​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​റ​ക്കി.

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ക​രി​ച്ച ജ​ർ​മ​നി​ക്കെ​തി​രേ​യും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.