ഈ​സ്റ്റ​ർ​ദി​വ​സം മ​ണി​പ്പു​രി​ൽ പ്ര​വൃ​ത്തി​ദി​നമാ​ക്കി ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ്
ഈ​സ്റ്റ​ർ​ദി​വ​സം  മ​ണി​പ്പു​രി​ൽ  പ്ര​വൃ​ത്തി​ദി​നമാ​ക്കി ഗ​വ​ർ​ണ​റു​ടെ  ഉ​ത്ത​ര​വ്
Thursday, March 28, 2024 2:20 AM IST
ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ൽ ഈ​​സ്റ്റ​​ർ ദി​​വ​​സം പ്ര​​വൃ​​ത്തി​​ദി​​വ​​സ​​മാ​​ക്കി ഗ​​വ​​ർ​​ണ​​ർ അ​​ന​​സൂ​​യ യു​​കെ ഉ​​ത്ത​​ര​​വി​​റ​​ക്കി. ദുഃ​​ഖ​ ശ​​നി​​യാ​​ഴ്ച​​യും പ്ര​​വൃ​​ത്തി​​ദി​​വ​​സ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ​പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്. സാ​​മ്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ലെ അ​​വ​​സാ​​ന ദി​​വ​​സ​​ങ്ങ​​ളാ​​യ​​തി​​നാ​​ൽ ഓ​​ഫീ​​സ് ജോ​​ലി​​ക​​ൾ സു​ഗ​മ​മാ​ക്കാ​നാ​ണു ശ​​നി​​യും ഞാ​​യ​​റും പ്ര​​വൃ​​ത്തി​​ദി​​ന​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് ഉ​​ത്ത​​ര​​വി​​ലു​​ള്ള​​ത്.


സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ, കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ൾ, സം​സ്ഥാ​ന സ​​ർ​​ക്കാ​​രി​​നു കീ​​ഴി​​ലു​​ള്ള സൊ​​സൈ​​റ്റി​​ക​​ൾ എ​​ന്നി​​വ​​യെ​​ല്ലാം തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നാ​​ണ് ഉ​​ത്ത​​ര​​വി​​ലു​​ള്ള​​ത്. ഗ​​വ​​ർ​​ണ​​റു​​ടെ ഉ​​ത്ത​​ര​​വി​​നെ​​തി​​രേ ക്രൈ​​സ്ത​​വ​​സം​​ഘ​​ട​​ന​​ക​​ൾ രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.