കേജരിവാളിന് ഇടക്കാല ജാമ്യമില്ല
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
Thursday, March 28, 2024 2:20 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ഇ​ട​ക്കാ​ല ജാ​മ്യ​മി​ല്ല. കേ​സ് പ​രി​ഗ​ണി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് സ്വ​ര​ണ​കാ​ന്ത ശ​ർ​മ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റി​ന് നോ​ട്ടീ​സ് ന​ൽ​കി.

ഹ​ർ​ജി​യു​ടെ പ​ക​ർ​പ്പ് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ന​ൽ​കി​യി​ല്ലെ​ന്ന് ഇ​ഡി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

ഹ​ർ​ജി അ​വ​സാ​ന​നി​മി​ഷ​മാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​ഡി​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഇ​തോ​ടെ ഇ​ഡി​യു​ടെ മ​റു​പ​ടി കേ​ൾ​ക്കാ​തെ ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ജ​സ്റ്റീ​സ് സ്വ​ര​ണ​കാ​ന്ത ശ​ർ​മ വ്യ​ക്ത​മാ​ക്കി.


ശ​നി​യാ​ഴ്ച ഹ​ർ​ജി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഇ​ഡി​ക്ക് ഹ​ർ​ജി​യു​ടെ കോ​പ്പി ന​ൽ​കി​യ​ത് ചൊ​വ്വാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി ര​ജി​സ്ട്രി ശ​നി​യാ​ഴ്ച മു​ത​ൽ അ​വ​ധി​യാ​യ​തി​നാ​ൽ പ​ക​ർ​പ്പ് ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.​

കേ​ജ​രി​വാ​ളി​ന്‍റെ ഹ​ർ​ജി​യി​ൽ ഏ​പ്രി​ൽ മൂ​ന്നി​ന് ഹൈ​ക്കോ​ട​തി വി​ശ​ദ​വാ​ദം കേ​ൾ​ക്കും. ഇ​തി​നി​ടെ, ഇ​ന്ന് റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​യു​ന്ന കേ​ജ​രി​വാ​ളി​നെ റോ​സ് അ​വ​ന്യു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.