മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്
മുൻ ഐപിഎസ് ഓഫീസർ  സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്
Friday, March 29, 2024 12:52 AM IST
പാ​​ല​​ൻ​​പു​​ർ: അ​​ഭി​​ഭാ​​ഷ​​ക​​നെ മ​​യ​​ക്കു​​മ​​രു​​ന്നു കേ​​സി​​ൽ കു​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ൽ മു​​ൻ ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​ർ സ​​ഞ്ജീ​​വ് ഭ​​ട്ടി​​നെ ഗു​​ജ​​റാ​​ത്തി​​ലെ പാ​​ല​​ൻ​​പു​​ർ സെ​​ഷ​​ൻ​​സ് കോ​​ട​​തി 20 വ​​ർ​​ഷം ത​​ട​​വി​​നു ശി​​ക്ഷി​​ച്ചു.

1996ലാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്. അ​​ഭി​​ഭാ​​ഷ​​ക​​ൻ താ​​മ​​സി​​ച്ചി​​രു​​ന്ന പാ​​ല​​ൻ​​പു​​രി​​ലെ ഹോ​​ട്ട​​ലി​​ൽ​​നി​​ന്നാ​​ണു മ​​യ​​ക്കു​​മ​​രു​​ന്ന് ക​​ണ്ടെ​​ത്തി​​യ​​ത്.


ആ ​​സ​​മ​​യം സ​​ഞ്ജീ​​വ് ഭ​​ട്ട് ബ​​നാ​​സ്ക​​ന്ത ജി​​ല്ലാ പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് ആ​​യി​​രു​​ന്നു. 2015ൽ ​​ഭ​​ട്ടി​​നെ സ​​ർ​​വീ​​സി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി. ക​​സ്റ്റ​​ഡി​​മ​​ര​​ണ​​ക്കേ​​സി​​ൽ ഭ​​ട്ട് ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ചു​​വ​​രി​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.