ജുഡീഷറിയെ സ്വാധീനിക്കുന്നു ; ചീഫ് ജസ്റ്റീസിന് 600 അഭിഭാഷകരുടെയും ബാർ അസോസിയേഷനുകളുടെയും കത്ത്
ജുഡീഷറിയെ സ്വാധീനിക്കുന്നു ;   ചീഫ് ജസ്റ്റീസിന് 600 അഭിഭാഷകരുടെയും ബാർ അസോസിയേഷനുകളുടെയും കത്ത്
Friday, March 29, 2024 12:52 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ജു​ഡീ​ഷ​റി​യെ സ്വാ​ധീ​നി​ക്കാ​ൻ നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹ​രീ​ഷ് സാ​ൽ​വെ അ​ട​ക്കം മു​തി​ർ​ന്ന 600 അ​ഭി​ഭാ​ഷ​ക​രും ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളും സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത​യ​ച്ചു.

കോ​ട​തി​വി​ധി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ര​ട​ക്കം നി​ക്ഷി​പ്ത താ​ത്പ​ര്യ സം​ഘം ചെ​ലു​ത്തു​ന്ന സ​മ്മ​ർ​ദ​ത​ന്ത്ര​ങ്ങ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും കോ​ട​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന് അ​യ​ച്ച ക​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.


ജു​ഡീ​ഷ​റി​യെ​യും കോ​ട​തി​വി​ധി​ക​ളെ​യും സ്വാ​ധീ​നി​ക്കാ​ൻ നി​ക്ഷി​പ്ത താ​ത്പ​ര്യ സം​ഘം ന​ട​ത്തു​ന്ന സ​മ്മ​ർ​ദ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​നും ജു​ഡീ​ഷ​റി​യു​ടെ വി​ശ്വാ​സ്യ​ത​യ്ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് ബി​ജെ​പി​യെ അ​നു​കൂ​ലി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​ർ ഒ​പ്പു​വ​ച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.