ഉത്തരാഖണ്ഡ് ദേര കർസേവ തലവൻ കൊല്ലപ്പെട്ടു
ഉത്തരാഖണ്ഡ്  ദേര കർസേവ തലവൻ കൊല്ലപ്പെട്ടു
Friday, March 29, 2024 12:52 AM IST
ഡെ​​​റാ​​​ഡൂ​​​ൺ: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ നാ​​​നാ​​​ക്മ​​​ട്ട സാ​​​ഹി​​​ബി​​​ലെ ഗു​​​രു​​​ദ്വാ​​​ര​​​യി​​​ൽ ദേ​​​ര ക​​​ർ​​​സേ​​​വ ത​​​ല​​​വ​​​നെ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ ര​​​ണ്ടം​​​ഗ​​​സം​​​ഘം വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി.

ബാ​​​ബാ ത​​​ർ​​​സേം സിം​​​ഗ് ആ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​ക്കേ ഇ​​​ന്ന​​​ലെ മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.15നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​നു പി​​​ന്നി​​​ലി​​​രു​​​ന്ന​​​യാ​​​ൾ ര​​​ണ്ടു​​​ത​​​വ​​​ണ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ന്ന​​​തു സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലു​​​ണ്ട്.


ഇ​​​വ​​​ർ സി​​​ക്കു​​​കാ​​​രാ​​​ണെ​​​ന്നും ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടാ​​​ൻ എ​​​ട്ടു​​​ പോ​​​ലീ​​​സു​​​കാ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ച​​​താ​​​യും സീ​​​നി​​​യ​​​ർ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് മ​​​ഞ്ജു​​​നാ​​​ഥ് പ​​​റ​​​ഞ്ഞു. ഉ​​​ധം​​​ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ൽ രു​​​ദ്രാ​​​പു​​​രി​​​നും താ​​​ന​​​ക്പു​​​രി​​​നു​​​മി​​​ട​​​യി​​​ലാ​​​ണ് പ്ര​​​ശ​​​സ്ത​​​മാ​​​യ നാ​​​നാ​​​ക്മ​​​ട്ട സാ​​​ഹി​​​ബ് ഗു​​​രു​​​ദ്വാ​​​ര.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.