രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ജ​രി​വാ​ൾ, ഹ​ർ​ജി ത​ള്ളി; മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാം
രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ജ​രി​വാ​ൾ, ഹ​ർ​ജി ത​ള്ളി; മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാം
Friday, March 29, 2024 1:03 AM IST
ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ മു​ഖ്യ​മ​ന്ത്രിസ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ആ​ക്‌​ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് മ​ൻ​മോ​ഹ​നും ജ​സ്റ്റീ​സ് മ​ൻ​മീ​ത് പ്രീ​തം​സിം​ഗ് അ​റോ​റ​യും ഉ​ൾ​പ്പെ​ടു​ന്ന ബെ​ഞ്ചാ​ണു ഹ​ർ​ജി ത​ള്ളി​യ​ത്. ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.


കേ​ജ​രി​വാ​ളി​നെ മു​ഖ്യ​മ​ന്ത്രിസ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​നും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ർ​ജി​ത് സിം​ഗ് യാ​ദ​വാ​ണ് ഹ​ർ​ജി സ​ർ​പ്പി​ച്ച​ത്. സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ വ്യ​ക്തി​യെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തു തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യിരുന്നു ഹ​ർ​ജി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.