ലോക മെ​ഡി​ക്ക​ല്‍ ഗെ​യിം​സ്: ഇ​ന്ത്യ​ക്കാ​യി മ​ല​യാ​ളി ഡോ​ക്‌ട​ര്‍ ട്രാ​ക്കി​ലി​റ​ങ്ങും
ലോക മെ​ഡി​ക്ക​ല്‍ ഗെ​യിം​സ്: ഇ​ന്ത്യ​ക്കാ​യി മ​ല​യാ​ളി ഡോ​ക്‌ട​ര്‍ ട്രാ​ക്കി​ലി​റ​ങ്ങും
Saturday, June 7, 2025 12:35 AM IST
കൊ​​​​​ച്ചി: സ്‌​​​​​പെ​​​​​യി​​​​​നി​​​​​ലെ ബാ​​​​​ഴ്‌​​​​​സ​​​​​ലോ​​​​​ണ​​​​​യ്ക്കു സ​​​​​മീ​​​​​പം ലോ​​​​​റ​​​​​റ്റ് ഡി​​​​​മാ​​​​​റി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന ലോ​​​​ക മെ​​​​​ഡി​​​​​ക്ക​​​​​ല്‍ ആ​​​​​ന്‍​ഡ് ഹെ​​​​​ല്‍​ത്ത് ഗെ​​​​​യിം​​​​​സി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് ഇ​​​​​ടു​​​​​ക്കി ഗ​​​​വ. മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ള​​​​​ജി​​​​​ലെ ക​​​​​മ്യൂ​​​​ണി​​​​​റ്റി മെ​​​​​ഡി​​​​​സി​​​​​ന്‍ അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് പ്ര​​​​​ഫ​​​​​സ​​​​​റും ഐ​​​​​എം​​​​​എ കൊ​​​​​ച്ചി ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യു​​​​​മാ​​​​​യ ഡോ. ​​​​​ആ​​​​​ല്‍​വി​​​​​ന്‍ ആ​​​​​ന്‍റ​​​​​ണി സ്പ്രി​​​​​ന്‍റ് ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ ട്രാ​​​​​ക്കി​​​​​ലി​​​​​റ​​​​​ങ്ങും. 100, 200 മീ​​​​​റ്റ​​​​​ര്‍ ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഡോ. ​​​​​ആ​​​​​ല്‍​വി​​​​​ന്‍ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

വേ​ള്‍​ഡ് മെ​ഡി​ക്ക​ല്‍ ഗെ​യിം​സി​ല്‍ 50 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ക്കും. വേ​ള്‍​ഡ് മെ​ഡി​ക്ക​ല്‍ ഗെ​യിം​സി​ല്‍ 50 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ക്കും.


ഗെ​​​​​യിം​​​​​സി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സ്‌​​​​​പെ​​​​​യി​​​​​നി​​​​​ലേ​​​​​ക്ക് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​ന്ന ഡോ. ​​​​​ആ​​​​​ല്‍​വി​​​​​ന്‍ ആ​​​​​ന്‍റ​​​​​ണി​​​​​ക്ക് കൊ​​​​​ച്ചി​​​​​ന്‍ ഐ​​​​​എം​​​​​എ​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ. ​​​​​ജേ​​​​​ക്ക​​​​​ബ് ഏ​​​​​ബ്ര​​​​​ഹാം ജ​​​​​ഴ്‌​​​​​സി കൈ​​​​​മാ​​​​​റി. സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​സ​​​​​ച്ചി​​​​​ന്‍ സു​​​​​രേ​​​​​ഷ്, ട്ര​​​​​ഷ​​​​​ര്‍ ഡോ. ​​​​​ബെ​​​​​ന്‍​സി​​​​​ര്‍ ഹു​​​​​സൈ​​​​​ന്‍, പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഇ​​​​​ല​​​​​ക്ട് ഡോ. ​​​​​അ​​​​​തു​​​​​ല്‍ ജോ​​​​​സ​​​​​ഫ് മാ​​​​​നു​​​​​വ​​​​​ല്‍, മു​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എം.​​​​​എം. ഹ​​​​​നീ​​​​​ഷ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.