എ​​ന്‍​ബി​​എ: ആ​​ദ്യ​​ജ​​യം പേ​​സേ​​ഴ്‌​​സി​​ന്
എ​​ന്‍​ബി​​എ: ആ​​ദ്യ​​ജ​​യം പേ​​സേ​​ഴ്‌​​സി​​ന്
Saturday, June 7, 2025 12:35 AM IST
ഒ​​ക്‌​ല​​ഹോ​​മ (യു​എ​സ്എ): എ​​ന്‍​ബി​​എ (നാ​​ഷ്ണ​​ല്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍) 2025 ഫൈ​​ന​​ല്‍​സി​​ല്‍ ആ​​ദ്യ ജ​​യം ഇ​​ന്ത്യാ​​ന പേ​​സേ​​ഴ്‌​​സി​​ന്.

ഇ​​ഞ്ചോ​​ടി​​ഞ്ചു പോ​​രാ​​ട്ടം ന​​ട​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഒ​​ക്‌​ല​​ഹോ​​മ സി​​റ്റി ത​​ണ്ട​​റി​​നെ 110-111ന് ​​ഇ​​ന്ത്യാ​​ന പേ​​സേ​​ഴ്‌​​സ് തോ​​ല്‍​പ്പി​​ച്ചു. ഒ​​ന്നും (29-20) ര​​ണ്ടും (28-25) ക്വാ​​ര്‍​ട്ട​​റു​​ക​​ളി​​ല്‍ സി​​റ്റി ത​​ണ്ട​​ര്‍ ആ​​യി​​രു​​ന്നു മു​​ന്നി​​ല്‍.


എ​​ന്നാ​​ല്‍, മൂ​​ന്നും (31-28) നാ​​ലും (35-25) ക്വാ​​ര്‍​ട്ട​​റു​​ക​​ളി​​ല്‍ ഗം​​ഭീ​​ര തി​​രി​​ച്ചു​​വ​​ര​​വി​​ലൂ​​ടെ ഇ​​ന്ത്യാ​​ന പേ​​സേ​​ഴ്‌​​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഏ​​ഴ് റൗ​​ണ്ടു​​ള്ള ഫൈ​​ന​​ല്‍​സി​​ലെ ര​​ണ്ടാം മ​​ത്സ​​രം തി​​ങ്ക​​ളാ​​ഴ്ച ഇ​​ന്ത്യ​​ന്‍ സ​​മ​​യം പു​​ല​​ര്‍​ച്ചെ 5.30നു ​​ന​​ട​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.