Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
രണ്ടാം വരവായി ശങ്കരാഭരണം
Monday, April 1, 2024 11:24 AM IST
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന് മണികണ്ഠന് ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2024ല്‍ ഒരു നടനെ മോഹിപ്പിക്കുന്ന വേഷങ്ങളിലൂടെയാണ് മണികണ്ഠന്റെ യാത്രകള്‍.
വര്‍ഷാദ്യം മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശേരി സിനിമ മലൈക്കോട്ടൈ വാലിബന്. ഭ്രമയുഗത്തില്‍ സസ്പെൻസ് വേഷം. പെര്‍ഫോമന്‍സ് തിളക്കത്തില്‍ ശങ്കരാഭരണം.
കമ്മട്ടിപ്പാടം കഴിഞ്ഞ് ഒരുപാടു നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ, ടോട്ടല്‍ സിനിമ കത്തിക്കയറിയാല്‍ മാത്രമേ അതിലെ നടനെക്കുറിച്ചും മറ്റും സംസാരിക്കപ്പെടുകയുള്ളൂ. എന്റെ ഉയിര്ത്തെഴുന്നേല്പ്പു തന്നെയാണ് ശങ്കരാഭരണം.
വാലിബന് വേറെ ലെവലിലാണ് സ്വീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ഈ ഹിറ്റ്, എനിക്കു നേരത്തേ കിട്ടിയേനെ’- മണികണ്ഠന് ആചാരി സണ്‍ഡേ ദീപികയോടു പറഞ്ഞു.
അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടോ...
കമ്മട്ടിപ്പാടവും ബാലനും സംഭവിച്ചത് എന്റെ കലാജീവിതത്തില്‍ 20 വര്‍ഷത്തിനു ശേഷമാണ്. നാടകാന്വേഷണം, സിനിമാന്വേഷണം, അതിനിടെയുള്ള ഒരുപാടു യാത്രകള്‍... എല്ലാംകഴിഞ്ഞ് ഞാന്‍ ആ വേഷത്തിനു പക്വതപ്പെട്ടപ്പോഴായിരുന്നു ബാലന് എന്ന ഹിറ്റ്.
അടുത്ത ഹിറ്റിലേക്കു പോകുമ്പോള്‍ അതിനെ മനസിലാക്കാനും അതില്‍ തകര്ന്നുപോകാതിരിക്കാനുമുള്ള കാലയളവായിരുന്നു പോയ എട്ടു വര്‍ഷങ്ങള്‍. ആദ്യ സിനിമയ്ക്കുശേഷം കാര്യമായി ഒന്നും ചെയ്യാനാകാതെ റൂട്ടുമാറിപ്പോയവര് എത്രയോ പേരുണ്ട്.
2016ല്‍ സിനിമയിലെത്തി ഇന്നുവരെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഞാന്‍ ജനങ്ങളുടെ മനസിലുണ്ട്, സിനിമയിലുണ്ട്. കേള്‍വിയും കാഴ്ചയുമാണ് എന്റെ വിദ്യാഭ്യാസം.
ഞാന്‍ കുട്ടിയില്‍നിന്നു മുതിര്‍ന്ന ഒരാളിലേക്കു വളര്‍ന്നുവെന്നു വിശ്വസിക്കുന്നു. കാരണം, കുട്ടികള്‍ക്കാണല്ലോ സങ്കടവും പരാതിയും പരിഭവവും ഉണ്ടാവുക. അതെല്ലാം എനിക്കും ഉണ്ടായിരുന്നു. മനപ്പൂര്‍വം എന്റെ അവസരങ്ങള്‍ തട്ടിമാറ്റുന്നു, ആരൊക്കെയോ ഒറ്റപ്പെടുത്തുന്നു എന്നൊക്കെ.
തോന്നലായിരുന്നുവെന്നു പിന്നീടു മനസിലായി. നമ്മള് പണിയെടുക്കണം. ഫലം, കിട്ടേണ്ട സമയത്തു കൃത്യമായി കിട്ടും. ആരെങ്കിലും വിചാരിച്ചാല്‍ ഇല്ലാതാക്കാനാവുന്നതല്ല കല. ഒറ്റപ്പെടുത്തുന്നു, തഴയുന്നു, അവഗണിക്കുന്നു... ഇതൊക്കെ നമ്മള്‍തന്നെ നമ്മളെ ആശ്വസിപ്പിക്കാനുണ്ടാക്കുന്ന വാക്കുകളായിട്ടാണ് എനിക്ക് ഇന്നു ഫീല്‍ ചെയ്യുന്നത്.
മലൈക്കോട്ടൈ വാലിബനില്‍...
ലിജോ സാറിനോട് അങ്കമാലി ഡയറീസിന്റെ സമയത്ത് അവസരം ചോദിച്ചിരുന്നു. കമ്മട്ടിപ്പാടത്തില്‍ നന്നായി ചെയ്തുവെന്നും ഒരുമിച്ചു വര്‍ക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. നന്‍പകല്‍ നേരത്തില്‍ ഒരു കഥാപാത്രം ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന് ആലോചിക്കുന്നതായി പറഞ്ഞു.
പക്ഷേ, ലിജോ സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടിയതു വാലിബനിലാണ്. കായംകുളം കൊച്ചുണ്ണിയില്‍ ലാല്‍ സാറുമായി കോംബിനേഷനില്ലായിരുന്നു. വാലിബനില്‍ 40-45 ദിവസം ഒരുമിച്ചു നില്‍ക്കാനും സംസാരിക്കാനും കഥാപാത്രമായി ലാലേട്ടനെ കെട്ടിപ്പിടിക്കാനുമൊക്കെ അവസരമുണ്ടായി. ഫാന്‍ബോയി എന്ന നിലയിലും ഹാപ്പിയായി.
ഇതില്‍ ഒരടിമയാണ് എന്റെ കഥാപാത്രം. രാജാവിനെ കീഴടക്കി കോട്ട ഭരിക്കുന്ന വിദേശിയെ എതിര്‍ത്തതിനു ജയിലിലായവരില്‍ ഒരാള്‍. പിന്നീടു വാലിബന് വന്നു മോചിപ്പിക്കുകയും വാലിബനൊപ്പം കൂടുകയും ചെയ്യുന്നു.
ഒറ്റ ദിവസം കൊണ്ടു തീര്‍ത്ത ഡബ്ബിംഗ് ലിജോ സാറിന്റെ സാന്നിധ്യത്തില്‍ കറക്ഷന് ചെയ്തതു മൂന്നു ദിവസം! ശബ്ദത്തിന്റെ ഇടര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും ഗാംഭീര്യത്തിനുമെല്ലാം പ്രാധാന്യമുണ്ടെന്നു ബോധ്യമായ അവസരം.
വാലിബനില്‍ സഹകരിച്ചതുകൊണ്ട് യാതൊരുവിധ നിരാശയോ നഷ്ടബോധമോ ഇല്ല. എന്നിലെ ആക്ടറിന് ഈ വര്‍ഷമാദ്യം ധൈര്യം തന്ന സിനിമയാണത്. കിട്ടിയ വേഷം വൃത്തിയായി ചെയ്തു എന്ന അഭിപ്രായവുമുണ്ടായി.
ഭ്രമയുഗത്തില്‍....
ഡയറക്ടര്‍ രാഹുലുമായുള്ള കൂടിക്കാഴ്ചയിലാണ് കോരന് എന്ന കഥാപാത്രത്തെക്കുറിച്ചും അതിന്റെ പാറ്റേണിനെക്കുറിച്ചും അറിഞ്ഞത്. സിനിമയില്‍ 10-15 മിനിറ്റ് വരുന്ന കഥാപാത്രം ചെയ്യുന്ന എന്നോടു രണ്ടുമൂന്നു മണിക്കൂര്‍ സംസാരിക്കേണ്ട കാര്യമില്ലെങ്കിലും അദ്ദേഹം അത്രയും പ്രാധാന്യം എന്നിലെ ആക്ടറിനു തന്നു.
ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന സിനിമയാണെന്ന വിശ്വാസമുണ്ടായിരുന്നു. ആ സിനിമയുടെ സ്വഭാവം എന്താണെന്ന് അറിയിക്കുന്ന കഥാപാത്രം. ഭ്രമവും ഭയവും കാമവും ചേര്‍ന്ന ഐറ്റമാണ് ഇനി വരുന്ന രണ്ടു മണിക്കൂര്‍ നിങ്ങള്‍ കാണാന്‍ പോകുന്നത് എന്നു സൂചിപ്പിക്കുന്ന സീന്‍.
ഇതില്‍ മമ്മൂട്ടി സാറുമായി കോംബിനേഷനില്ല. മുമ്പ് മാമാങ്കത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നെ ഒരുപാടിഷ്ടമുള്ള, സപ്പോര്‍ട്ട് ചെയ്തിട്ടുള്ള വലിയ മനുഷ്യരിലൊരാള്‍.
ശങ്കരാഭരണം...
അഞ്ചക്കള്ള കോക്കാനിലെ എന്റെ എന്‍ട്രി ഷോട്ടാണ് ആദ്യം ഷൂട്ട് ചെയ്ത്. കരിയിലയൊക്കെ വിരിച്ച് വലിയ ഫാനിന്റെ സഹായത്തോടെ കാറ്റടിപ്പിച്ചു.
സെറ്റില്‍ എല്ലാവരും നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഒരു നായകനു കൊടുക്കുന്ന എന്‍ട്രി. ഒരു പാസിംഗ് ഷോട്ടിനു വിളിച്ചാല്‍ പോലും പോകുമെന്ന അവസ്ഥയില്‍ നില്ക്കുന്ന സമയമായിരുന്നു അത്. ആ ചെറുതും ചെയ്യാന്‍ തയാറായതാണ് ഇന്നു വലുതു കിട്ടാനിടയാക്കിയതെന്നു ഞാനോര്‍ത്തു.
സിനിമയെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് സിനിമ നടത്തുന്ന പരീക്ഷണം. കാമുകനെ പരീക്ഷിക്കാന്‍ കാമുകി പിന്നാലെ നടത്തുന്നതുപോലെ! ആദ്യത്തെ സീന്‍ വന്നപ്പോള്‍ത്തന്നെ മനസുപറഞ്ഞു... ഇതെന്റെ രണ്ടാം വരവാണ്.
കമ്മട്ടിപ്പാടത്തിനു ശേഷം ഇങ്ങനെയൊരു സീന്‍ ഇത്ര നാളായിട്ടും ആരും ആലോചിച്ചിരുന്നില്ല. എന്താണു തുടര്‍ന്നു വരാന്‍ പോകുന്നതെന്ന് എനിക്കറിയില്ല.
എങ്ങനെയാണു മേക്ക് ചെയ്യാന്‍ പോകുന്നതെന്നും. ഈയൊരു സീനില്‍ ഞാന്‍ ഏറെ ഹാപ്പിയാണ്- സംവിധായകനോടു ഞാന്‍ പറഞ്ഞു. ആ കഥാപാത്രത്തിന് സംവിധായകന് എന്താണോ ആവശ്യപ്പെട്ടത് അതു 100 ശതമാനം കൊടുക്കാനുള്ള ജോലി ചെയ്തു. അതിനു ഫലമുണ്ടായി.
ശങ്കരാഭരണം എന്ന പേരുള്ള കഥാപാത്രത്തിന് ഇമോഷനുണ്ട്. ഫൈറ്റും പ്രതികാരവുമുണ്ട്. സാധാരണക്കാരന്റെ പ്രതികാരം. സാധാരണ മനുഷ്യനു ജീവിതത്തില്‍ ചെയ്യാന്‍ പറ്റാത്തത് അല്ലെങ്കില്‍ അവന് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് അവന്റെ ഒരു രൂപം സ്ക്രീനില്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖം.
എന്നെപ്പോലെയുള്ളവര്‍ മാസ് കാണിക്കുമ്പോള്‍, റിവഞ്ച് ചെയ്യുമ്പോള്‍ വിജയിക്കുന്നത് അതുകൊണ്ടാണ്.
ഒരു കല്‍പ്പണിക്കാരനോ പെയിന്ററോ മത്സ്യത്തൊഴിലാളിയോ നായകനാകുന്ന ഒരു സുഖം കിട്ടുന്നത് കലാഭവന്‍ മണിയോ വിനായകനോ ഞാനോ നായകനായി വരുമ്പോഴാണെന്ന് അവര്‍ വിശ്വസിക്കുന്നു. അവരാണ് എന്നെ കാണുമ്പോള്‍ കൂടുതല്‍ കൈയടിക്കുന്നത്. അവരാണ് ഞാന്‍ മാസ് കാണിക്കണമെന്ന് ആഗ്രഹിക്കുന്നതും.
ടി.ജി. ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു
ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് രണ്ടാം ജയം
സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും: ശോഭാ സുരേന്ദ്രൻ
എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ പിടിയിൽ
കാറിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
Latest News
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു
ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് രണ്ടാം ജയം
സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും: ശോഭാ സുരേന്ദ്രൻ
എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ പിടിയിൽ
കാറിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top