Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
Monday, January 22, 2024 10:27 AM IST
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദിചിത്രം എമര്‍ജന്‍സിയില്‍ വിശാഖിനു സഞ്ജയ്ഗാന്ധിയുടെ വേഷം.
തിയറ്ററുകളിലെത്തുന്ന എല്‍എല്‍ബി, ശലമോന് എന്നിവയിലും ശ്രദ്ധേയവേഷങ്ങള്‍. യഷ്രാജ് ഫിലിംസിന്റെ വെബ്സീരിസിൽ നിർണായക വേഷം. 'കുപ്പി'യുമായി ഒരു സാമ്യവുമില്ലാത്ത ഒരുപിടി കഥാപാത്രങ്ങൾ. മലയാളത്തില്‍നിന്നു വിട്ടുനിന്നപ്പോള്‍ ആഗ്രഹിച്ചതുപോലെ ഫ്രഷായി തിരിച്ചുവരവ്. വിശാഖ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഇടവേളയില്‍...
കുപ്പിയെന്ന പേര് ഒരേ സമയം ഭാഗ്യവും ബാധ്യതയുമാണ്. കുപ്പി ഹിറ്റായെങ്കിലും പിന്നീടു വന്ന കഥാപാത്രങ്ങളൊക്കെ ഏകദേശം ഒരേ ടൈപ്പായി. അത്തരം കഥാപാത്രങ്ങള്‍ മാത്രമേ ഇയാളെക്കൊണ്ടു പറ്റൂ എന്ന ചിന്ത ഫിലിം മേക്കേഴ്സില്‍ ഉണ്ടാവാം.
എന്നാല്‍, അതു മാത്രമല്ല വേറെ ടൈപ്പ് കഥാപാത്രങ്ങളും എന്നില്‍നിന്നു പ്രതീക്ഷിക്കാമെന്ന ചിന്ത അവര്‍ക്കു കൊടുക്കണം. കുറച്ചൊന്നു മാറിനിന്നാല്‍ ഫ്രഷായി വരാമെന്നു കരുതി. ആ സമയം ആനന്ദം സംവിധാനം ചെയ്ത ഗണേഷ് രാജും ഞാനും കൊച്ചിയില്‍ മീഡിയ പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങി.
കുറെ പരസ്യങ്ങളും മ്യൂസിക് വീഡിയോസും ചെയ്തു. അതിനിടെ ഹൃദയത്തില്‍ കാസ്റ്റിംഗ് ഡയറക്ടറായി. ഹൃദയത്തിലും ഡിയര്‍ ഫ്രണ്ടിലും അഞ്ജലി മേനോന്റെ വണ്ടര്‍ വിമനിലും കാമിയോ വേഷങ്ങള്‍. ഓഡിഷനിലൂടെ സബാഷ് മേട്ടു, തേജസ് എന്നീ ഹിന്ദി സിനിമകളിലുമെത്തി. കോവിഡിനുശേഷം ഏറെ എക്സൈറ്റിംഗായ വേഷങ്ങളുടെ വരവായി.
എക്സിറ്റ്
ഒരു മനയില്‍ 25 വര്‍ഷമായി പൂട്ടിയിടപ്പെട്ട ഒരു ഭ്രാന്തന് - ഷഹീന് സംവിധാനം ചെയ്ത എക്സിറ്റില്‍ അതാണ് എന്റെ കഥാപാത്രം. കരിയറില്‍ ഒരിക്കലോ മറ്റോ കിട്ടുന്ന വേഷം. ആ മനയിലെ നിധി തട്ടിയെടുക്കാന്‍ മൂന്നാലു കൗമാരക്കാര്‍ വരികയും അവിടെ അകപ്പെടുകയും ചെയ്യുന്നു.
അക്രമാസക്തനായ അയാൾ ഇവരെ ഒന്നൊന്നായി വേട്ടയാടാന്‍ ഒരുമ്പെടുന്നു. മനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്തയാള്. മൃഗസമാന സ്വഭാവം. ഭാഷയറിയില്ല. നടത്തം നാലു കാലില്‍! ഇങ്ങനെയൊരാള്‍ എങ്ങനെയാവും ആശയവിനിമയം നടത്തുക എന്നതു സംബന്ധിച്ചു ഭാഷാവിദഗ്ധരുമായി സംസാരിച്ചു സ്വരങ്ങള്‍ ചേര്‍ത്തു പുതിയ ഭാഷ പോലെയൊന്നു രൂപപ്പെടുത്തി.
കാലിലും കൈയിലും ചങ്ങലയുമായി ഒരാള്‍ അതിന്റെ ഭാരവും സഹിച്ച് എങ്ങനെ നാലു കാലില്‍ ഇരിക്കുകയും നടക്കുകയും ഓടുകയും കിടക്കുകയും ചെയ്യും എന്നതു ചലഞ്ചായിരുന്നു. ഇങ്ങനെയൊരാള്‍ എങ്ങനെ അടികൂടും.
അയാള്‍ക്കു പഞ്ചും കിക്കുമൊന്നുമില്ലല്ലോ. പലതവണ പരിക്കുപറ്റി. അത്രയും തീവ്രമായ ആക്ഷന്‍ സീക്വന്‍സുകളുണ്ട്. പക്ഷേ, ഷൂട്ടിനു മുന്നേ ബോഡി മൂവ്മെന്റില്‍ നേടിയ പരിശീലനം സഹായകമായി. ഒരേ സമയം മലയാളത്തിലും തമിഴിലും ഷൂട്ട് ചെയ്തു.
എല്‍എല്‍ബി
ബാച്ചിലേഴ്സിന്റെ ഒരു ജീവിതരേഖ അഥവാ ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് - അതാണ് എല്‍എല്‍ബി. കോളജ് ലൈഫ് എന്നാല്‍ ക്ലാസില്‍ പോവുക മാത്രമല്ലല്ലോ. പുറത്തുള്ള പേഴ്സണല്‍ ലൈഫ് കൂടിയുണ്ടല്ലോ. അതാണ് സിനിമയുടെ പ്രധാന ഫോക്കസ്.
ഞാനും ശ്രീനാഥ് ഭാസിയും അശ്വത്ലാലുമാണ് പ്രധാന വേഷങ്ങളില്‍. എല്‍എല്‍ബി വിദ്യാര്‍ഥികള്‍. ഭാസിയുടെ കഥാപാത്രം സിബിയും എന്റെ കഥാപാത്രം സല്‍മാനും കാസര്‍ഗോഡുനിന്നു കോഴിക്കോടു വന്നു പഠിക്കുന്നവരാണ്.
ഭൂതകാലത്തില്‍നിന്ന് ഒരു ക്രൈം അവരെ തേടിയെത്തുന്നിടത്ത് ചിത്രം ത്രില്ലര്‍ മൂഡിലേക്കു മാറുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ആംഗിളുമുണ്ട്. കോഴിക്കോട് ഫറൂഖ് എസിപി എ.എം. സിദ്ധിക്കാണ് രചനയും സംവിധാനവും.
എമര്‍ജന്‍സി
അടിയന്തരാവസ്ഥയുടെ കഥപറയുന്ന രാഷ്ട്രീയചിത്രം മാത്രമല്ല എമര്‍ജന്‍സി. ഇന്ദിരാഗാന്ധിയുടെ കരിയര്‍ ബയോപിക് കൂടിയാണ്. ഇന്ദിര എങ്ങനെ പ്രധാനമന്ത്രിയായി, എങ്ങനെ എമര്‍ജന്‍സിയിലേക്കു പോയി എന്നൊക്കെയുള്ള യാത്ര.
കഥ, സംവിധാനം, നിര്‍മാണം കങ്കണ റണൗത്ത്. ഇന്ദിരയായി വേഷമിടുന്നതും കങ്കണതന്നെ. തേജസില്‍ കങ്കണയ്ക്കൊപ്പം വര്‍ക്ക് ചെയ്തിരുന്നു. എല്‍എല്‍ബിയുടെ ഷൂട്ടിനിടെയാണ് സഞ്ജയ്ഗാന്ധി എന്ന വേഷം എന്നിലേക്ക് എത്തിയത്.
എമര്‍ജന്‍സിയിലെ നിഗൂഢതകളുള്ള വ്യക്തിത്വം. അഭിമുഖങ്ങൾ കൊടുത്തിട്ടില്ല. അദ്ദേഹം വാസ്തവത്തില്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. എഎഫ്പി ആര്ക്കൈവ്സില്നിന്നാണ് റഫറന്‍സിനു ഫുട്ടേജ് കിട്ടിയത്.
ജാഥയിൽ പങ്കെടുത്തതിന്റെയും പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതിന്റെയും. പേഴ്സണല്‍ ഫൂട്ടേജ് എവിടെയുമില്ലായിരുന്നു. പ്രണാബ് മുഖര്‍ജിയുടെയും മറ്റും ലേഖനങ്ങളില്‍നിന്നാണ് അദ്ദേഹത്തെ അടുത്തറിഞ്ഞത്.
ഫുട്ടേജ്
കുമ്പളങ്ങി, വൈറസ്, മഹേഷിന്റെ പ്രതികാരം എന്നിവയുടെയൊക്കെ എഡിറ്റര്‍ സൈജു ശ്രീധരന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണു ഫുട്ടേജ്. ഞാനും മഞ്ജു വാര്യരും ഗായത്രി അശോകുമാണ് പ്രധാന വേഷങ്ങളില്‍.
കഥയില്‍ ഞാനും ഗേള്‍ഫ്രണ്ടും വ്ളോഗേഴ്സാണ്. ഞങ്ങള്‍ ജീവിതം ഷൂട്ട് ചെയ്യുന്നു. ആ ഷൂട്ട് ചെയ്യുന്ന ഫുട്ടേജാണ് പിന്നീടു സിനിമയായി പ്രേക്ഷകര്‍ കാണുന്നത്. ഫൗണ്ട് ഫുട്ടേജ് സിനിമയാണിത്. കോ പ്രൊഡ്യൂസ് ചെയ്തതു മഞ്ജു വാര്യര്‍. ഇതില്‍ മഞ്ജുവിന്റെ കഥാപാത്രത്തിനു വളരെ വേറിട്ട ലുക്കാണ്.
വെബ് സീരീസ്
യഷ്രാജ് ഫിലിംസിന്റെ വെബ്സീരീസ് ചെയ്യാൻ കരാറായി. അതിന്റെ ഷൂട്ടിംഗ് തുടരുന്നു. ജിതിന് പദ്മനാഭന്റെ ശലമോൻ റിലീസിനൊരുങ്ങുന്നു. അതു കോമഡി ഫിലിമാണ്. അടുത്ത വര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യാനാകുമെന്നാണു പ്രതീക്ഷ. അതിന്റെ തിരക്കഥ പൂര്‍ത്തിയായി.
ടി.ജി. ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
Latest News
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top