Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
മുബിൻ-റാഫിയുടെ മകൻ
Monday, February 19, 2024 12:05 PM IST
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുകയാണ് ഇരുവരും.
റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷയൊരുക്കുന്ന "വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' ഒരു രാത്രിയില്‍ കൊച്ചിയില്‍ നടക്കുന്ന ഒരു ക്രൈമിനെ മുന്‍നിര്‍ത്തി ഒരുക്കിയ കിടിലൻ ത്രില്ലറാണ്.
റാഫിയുടെ മകന് മുബിന് എം. റാഫിയാണു കഥയിലെ നായകന്. തുല്യ പ്രധാന്യമുള്ള വേഷത്തില്‍ അര്ജുന് അശോകനും. ഛായാഗ്രഹണം ഷാജികുമാർ. പാട്ടുകളൊരുക്കിയത് ഹിഷാമും നാദിർഷയും ചേർന്ന്.
‘ഹൈബി നിക്കോളാസ്...അതാണ് എന്റെ കഥാപാത്രം. ഫോര്‍ട്ട് കൊച്ചിയില്‍ കള്ള ടാക്സിയോടിക്കുന്ന, ടൂറിസ്റ്റുകളെ കാന്‍വാസ് ചെയ്ത് അതില്‍നിന്നു പൈസ തട്ടിച്ചു നടക്കുന്ന പയ്യന്. അല്പം ഓവര്‍ സ്മാര്‍ട്ടാണ്. ദേവിക സഞ്ജയ് ആണു നായിക' -മുബിന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
അഭിനയം ഇഷ്ടം
റാഫിയുടെയും ഷാഫിയുടെയും സിനിമകളില്‍ സഹസംവിധായകനാകുന്നതിനു മുന്നേതന്നെ അഭിനയത്തോടായിരുന്നു മുബിനു താത്പര്യം. ഇരുവരോടും നേരിട്ടു ചോദിച്ചില്ലെങ്കിലും സച്ചിയോടു ചാന്‍സ് ചോദിച്ചതു മായാത്ത അനുഭവം.
വിഷ്വല്‍ കമ്യൂണിക്കേഷനു പഠിക്കുമ്പോള്‍ ഓണ്‍ ഡ്യൂട്ടി ലീവിലാണ് റിംഗ് മാസ്റ്ററിലും ടു കണ്ട്രീസിലും അസിസ്റ്റന്റായത്. പിന്നീടു റോള്‍ മോഡല്‍സില്‍ അസോസിയേറ്റും. അതിനിടെ, അനുപം ഖേറിന്റെ മുംബൈയിലെ സ്കൂളിൽ അഭിനയ കോഴ്സും ചെയ്തു.
സംവിധാനം ചെയ്യാന്‍ സുഹൃത്തുമായി ചേര്‍ന്ന് സ്ക്രിപ്റ്റെഴുതുന്നതിനിടെയാണ് അച്ഛന് റാഫിയുടെ സ്ക്രിപ്റ്റില്‍ നായകനായി മുബിന്റെ അഭിനയത്തുടക്കം.
കാമറയ്ക്കു മുന്നിൽ
നടനായപ്പോള്‍ സഹസംവിധായകകാലത്തെ അനുഭവം തുണച്ചുവെന്ന് മുബിന്. ഏതു പൊസിഷനില്‍ നില്‍ക്കണം, ലെന്‍സ് കാണുമ്പോള്‍ നമ്മള് ഫോക്കസിലായിരിക്കുമോ ഈ ഫ്രയിമില്‍ ഉണ്ടാകുമോ എന്നൊക്കെ അറിയാനാകും.
ജോണി ആന്റണി, അര്ജുന്, ശിവജിത്ത്, അശ്വത് ലാല്‍, മാളവിക... അങ്ങനെ കുറേ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം സ്ക്രീനിലെത്താനായതു ഭാഗ്യമാണ്. അര്‍ജുനും ദേവികയുമൊക്കെ പങ്കുവച്ച ടിപ്സ് പല സീനുകളിലും സഹായകമായി. മുബിന് പറയുന്നു.
മുബിനെ നായകനാക്കിയത്..
ഒരു പുതിയ താരത്തെ അവതരിപ്പിക്കാം എന്നു കരുതിയല്ല മുബിനെ നായകനാക്കിയതെന്ന് നാദിര്‍ഷ. അഭിനയപഠനകാലത്തു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ ബെസ്റ്റ് ആക്ടറായിരുന്നു മുബിന്.
പല സിനിമകളിലും റാഫിക്കയുടെ അസിസ്റ്റന്റായി കണ്ടപ്പോള്‍ അഭിനയിപ്പിച്ചുകൂടേ എന്നു ചോദിച്ചിട്ടുണ്ട്. നാദിര്ഷയ്ക്കല്ലേ പുതിയ ആളുകളെ കൊണ്ടുവന്നു ശീലമുളളത്. നാദിര്‍ഷ തന്നെ അഭിനയിപ്പിക്ക് എന്നായിരുന്നു മറുപടി. കുറെ നാളുകള്‍ക്കു ശേഷം ഈ സിനിമ വന്നപ്പോള്‍ മുബിന് ഈ കഥാപാത്രം ഓകെയാണെന്നു തോന്നി - നാദിര്‍ഷ പറയുന്നു.
റാഫിക്ക എനിക്കു ഗുരുസ്ഥാനത്ത്
ക്ലബ്ബുകളുടെ കലാമത്സര വേദികളിലാണ് റാഫിക്കയെ ആദ്യമായി കണ്ടത്. മിമിക്രിയിലും മോണോആക്ടിലും റാഫിക്ക. ലളിതഗാനത്തിലും പദ്യപാരായണത്തിലും ഞാനും. സിനിമയില്‍ സിദ്ദിക് -ലാലിന്റെ ജൂണിയറായിരുന്നു റാഫി-മെക്കാര്‍ട്ടിന്‍.
അവരുടെയും ജൂണിയറായിരുന്നു ഞാന്‍. മിമിക്രിയിലെ മൂന്നാം തലമുറ. റാഫിക്ക എനിക്കു ഗുരുസ്ഥാനത്താണ്. കാരണം, അവരുടെ സിനിമകള്‍ കണ്ട് പലതവണ ഞാന്‍ സ്ക്രിപ്റ്റ് ചോദിച്ചിട്ടുണ്ട്.
ഈശോയില്‍ ചീഫ് അസോസിയേറ്റായിരുന്ന സൈലക്സ് ഏബ്രഹാമാണ് ഞങ്ങളുടെ കൂടിച്ചേരലിനു പിന്നില്‍. സൈലക്സിനു വേണ്ടി ഒരു സ്ക്രിപ്റ്റ് കൊടുക്കാമെന്നു റാഫിക്ക പറഞ്ഞിരുന്നു.
അതിനു കലന്തൂര്‍ എന്ന പ്രൊഡ്യൂസറും റെഡി. പക്ഷേ, റാഫി-നാദിര്‍ഷ കോംബോയില്‍ ഒരു പടം അതായിരുന്നു പ്രൊഡ്യൂസറുടെ ആഗ്രഹം. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചു. സൈലക്സ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി.
തമാശചിത്രങ്ങള്‍ പതിവാക്കിയാല്‍ വേറൊരു ജോണര്‍ ചെയ്യാന്‍ പറ്റാതെയാവും. കാസറ്റും മിമിക്രിയും ചെയ്തു വന്നതിന്റെ പേരില്‍ എനിക്കൊരു ഇമേജുണ്ട്. ഒരു ദിവസം അതു പെട്ടെന്നു ബ്രേക്ക് ചെയ്തുപോരാനുമാവില്ല. പക്ഷേ, ഇത്തരം സിനിമകളും ചെയ്യും. ഇതും സക്സസ് ആകുമോ എന്നറിയേണ്ടേ- നാദിര്‍ഷ പറയുന്നു.
പുതിയ പേരിട്ടതു നാദിര്‍ഷ
സംഭവം നടന്ന രാത്രിയില്‍ എന്നായിരുന്നു ആദ്യത്തെ ടൈറ്റിൽ. പേരില്‍ സാദൃശ്യമുള്ള രണ്ടു സിനിമകള്‍ വന്നതോടെ നാദിര്‍ഷ പുതിയ പേരിട്ടു - വൺസ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി.
കോമഡിയായി ചെയ്യാന്‍ പറ്റുന്ന ഒരു കഥയല്ല ഇത്. ഒരു രാത്രിയില്‍ കൊച്ചിനഗരത്തിലുണ്ടാകുന്ന കൊലപാതകങ്ങളൊക്കെയുള്ള വലിയ ക്രൈം. അതുമായി ബന്ധമുണ്ടാകുന്ന കുറെ ചെറുപ്പക്കാര്‍. ഒരു സബ് ഇന്‍സ്പെക്ടറും അതില്‍ പങ്കാളിയാകുന്നു. അതാണ് അര്ജുന് അശോകന് ചെയ്യുന്ന കഥാപാത്രം.
രാത്രി ടാക്സി ഓടിക്കുന്ന ഒരു പയ്യനും അതിന്റെ ഭാഗമാകുന്നു. അതാണ് മുബിന്റെ കഥാപാത്രം. മറ്റൊരാള്‍ യുകെയില്‍ പോയി തിരികെ നാട്ടില്‍ വരുന്ന പെണ്‍കുട്ടി. ആ റോളില്‍ ദേവിക സഞ്ജയ്.
സിനിമയുടെ പ്രമോഷനുമായി ആ രാത്രി നഗരത്തിലുണ്ടായിരുന്ന സിനിമാനടനാണ് മറ്റൊരാള്‍. ഷൈന്‍ ടോം ചാക്കോയാണ് ആ വേഷത്തില്‍. ഇന്നത്തെ കുട്ടികള്‍ അങ്ങനെയൊരു പ്രശ്നത്തില്‍പ്പെട്ടാല്‍ എങ്ങനെയാവും അതിനെ നേരിടുക എന്നതാണു കഥ - റാഫി പറയുന്നു.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
Latest News
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top