Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
Wednesday, April 10, 2024 1:40 PM IST
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15 ാമതു ചിത്രം ജയ് ഗണേഷില്‍ സംവിധായകന് രഞ്ജിത് ശങ്കര്‍.
ഉണ്ണി മുകുന്ദനും മഹിമാ നമ്പ്യാരുമാണ് പ്രധാന വേഷങ്ങളില്‍. ഉണ്ണി മുകുന്ദന് ഫിലിംസും ഡ്രീംസ് ആന്‍ഡ് ബിയോണ്ടുമാണു നിര്‍മാണം. ത്രില്ലര്‍ സ്വഭാവത്തിലുള്ള വെക്കേഷന് എന്റര്‍ടെയ്നറായാണ് ചിത്രമൊരുക്കിയതെന്നു രഞ്ജിത് ശങ്കര്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയ്ക്കു പിന്നില്‍...
2010 മുതല്‍ മനസിലുള്ള കഥയാണ്. അന്നു വീല്ചെയറൊന്നുമില്ല, വേറെ രീതിയിലൊക്കെയായിരുന്നു. പലപ്പോഴും അതു സിനിമയാക്കണമെന്ന് ആലോചിച്ചിരുന്നു. ആ കഥ ഒരു കൊമേഴ്സ്യല്‍ സിനിമയ്ക്കിണങ്ങുന്നതായിരുന്നു.
പക്ഷേ, അതിനുള്ള മോട്ടിവേഷന്‍ കിട്ടിയില്ല. അടുത്തിടെ വീണ്ടുമൊരു സിനിമ ചെയ്യാന്‍ ആലോചിച്ചപ്പോള്‍, ഇക്കാലത്തു തിയറ്ററില്‍ വിജയസാധ്യതയുള്ള കൊമേഴ്സ്യല്‍ സിനിമ ചെയ്യുക ചലഞ്ചായി തോന്നി. ആളുകള്‍ തിയറ്ററില്‍ വന്നു സിനിമ കാണണമെങ്കില്‍ അതില്‍ കുറെ സംഭവങ്ങള്‍ വേണം. വീണ്ടും ആ കഥയിലെത്തി.
അതു സിനിമയാക്കാനുള്ള ഊര്‍ജം കിട്ടിയത് അതിലെ ഗണേഷ് എന്ന കഥാപാത്രത്തെ വീല്ചെയറിലാക്കിയപ്പോഴാണ്. രാവിലെ ഞാന്‍ ജിമ്മില്‍ പോകുന്ന വഴി വീടിനടുത്ത് വീല്‍ചെയറില്‍ പോകുന്ന ഒരാളെ ദിവസവും കാണാറുണ്ട്.
വളരെ സുന്ദരനും പ്രസന്നവദനനുമായ ഒരു ചെറുപ്പക്കാരന്. കോളജില്‍ പഠിക്കുന്ന കാലത്ത് ഒരാക്സിഡന്റില്‍ പാരലൈസ്ഡ് ആയതാണ്. നാട്ടുകാരുമായൊക്കെ വലിയ കമ്പനിയാണ്. അതായിരുന്നു എന്റെ കഥയിലെ നായകനെ വീല്ചെയറിലാക്കാനുള്ള മോട്ടിവേഷന്‍. അതോടെ ഷൂട്ട് ചെയ്യാനും മറ്റും ഏറെ ചലഞ്ചിംഗ് സ്ക്രിപ്റ്റായി അതു മാറി.
ഉണ്ണി മുകുന്ദന്...
വീല്‍ ചെയറിലിരുന്നുതന്നെ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുന്ന കഥാപാത്രമാണു ഗണേഷ്. വീല്‍ചെയറിലായ ഒരാളുടെ കഥപറയുന്ന ബ്യൂട്ടിഫുള്‍ പോലെ ഒരു സിനിമയല്ല ഇത്. ഒരു സാധാരണ മനുഷ്യനു സാധ്യമായതോ അതിനപ്പുറമോ ചെയ്യുന്ന കഥാപാത്രമാണ് ഗണേഷ്.
ഈ വേഷം ആരു ചെയ്യും എന്ന ആലോചന ഉണ്ണി മുകുന്ദനിലെത്തി. ഉണ്ണിയുടെ ഫിസിക്കാലിറ്റിയില്‍ തന്നെയാണ് എനിക്ക് ഏറ്റവും താത്പര്യം തോന്നിയത്. ഉണ്ണിക്കു പവര്‍ഫുളായ കൈകളുണ്ട്. അദ്ദേഹം അതു വര്‍ഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയതാണ്.
ഫിസിക്കാലിറ്റിക്ക് ഈ സിനിമയില്‍ വളരെ പ്രാധാന്യമുണ്ട്. കാരണം, ഇതില്‍ ചെയ്സ് സീക്വന്‍സും മറ്റുമുണ്ട്. വീല്‍ചെയറിലിരുന്ന് അതൊക്കെ ചെയ്യാന്‍ ഏറെ ശാരീരിക പരിശ്രമം ആവശ്യമാണ്. ഇതിന്റെ കഥയില്‍ ഉണ്ണിക്കു താത്പര്യമായി. ഞങ്ങള്‍ ഈ സിനിമ നിര്‍മിക്കാനും തീരുമാനിച്ചു.
മാളികപ്പുറം കഴിഞ്ഞ് ഉണ്ണി വേറെ സിനിമ ചെയ്തിട്ടുമില്ല. അത് എനിക്കു പോസിറ്റീവായി തോന്നി. ഒരു വിജയം കിട്ടിയ ശേഷം നല്ല സിനിമയ്ക്കു വെയ്റ്റ് ചെയ്യുകയായിരുന്നു ഉണ്ണി.
മഹിമ നമ്പ്യാര്‍...
ഇതിലെ നിധി കുറച്ചു ടഫ് വേഷമാണ്. അറിയപ്പെടുന്ന പല നടിമാരെയും ഓഡിഷന് ചെയ്തു നോക്കി. ആര്‍ഡിഎക്സ് ഹിറ്റായ സമയമായിട്ടും ഇതിലെ ഓഡിഷനു മഹിമ തയാറായി എന്നതു വലിയ കാര്യം തന്നെയാണ്.
അങ്ങനെ മഹിമ ഈ സിനിമയിലെത്തി. സിനിമകളില്‍ ചില കഥാപാത്രങ്ങളുണ്ട്. അവര്‍ക്കു ചില പ്രത്യേകതകളുണ്ടാവും. ചില ആക്ടേഴ്സ് അതു ചെയ്തു കഴിഞ്ഞു കാണുമ്പോള്‍ വളരെ അനായാസമാണല്ലോ എന്നു തോന്നും.
പക്ഷേ, വേറൊരാള് അതു ചെയ്യാന്‍ നോക്കുമ്പോഴാണ് അതിന്റെ പ്രയാസം ബോധ്യമാകുന്നത്. അത്തരത്തിലുള്ള കഥാപാത്രമാണ് മഹിമയുടേത്.
വീല്‍ചെയര്‍ ജീവിതം
വീല്‍ചെയര്‍ ജീവിതവും അതിന്റെ ഷൂട്ടിംഗുമൊക്കെ ക്ലേശകരം തന്നെ. പക്ഷേ, ഉണ്ണിക്ക് അതു ബുദ്ധിമുട്ടായെന്ന് എനിക്കു തോന്നിയിട്ടില്ല. ഉണ്ണി അങ്ങനെ പറഞ്ഞിട്ടുമില്ല. ഷൂട്ടിനു രണ്ടാഴ്ച മുന്നേ വീല്‍ ചെയര്‍ കൊടുത്തിരുന്നു.
അതില്‍ പരിശീലിച്ചു റെഡിയായിട്ടാണ് ഉണ്ണി വന്നത്. ഫുള്‍ടൈം വീല്ചെയറിലിരിക്കണം. അതു മാനേജ് ചെയ്യാന്‍ ഉണ്ണിതന്നെ വഴി കണ്ടെത്തി. ചെയ്സ് സീക്വന്‍സിലും മറ്റും യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഏറെ അധ്വാനമുള്ള സിംഗിള്‍ ഷോട്ടുകള്‍ ചെയ്തു.
ആക്ടറെന്ന രീതിയില്‍ ഉണ്ണി ഞങ്ങള്‍ക്കു കംഫര്‍ട്ടായി. പ്രൊഡ്യൂസേഴ്സെന്ന രീതിയിലും ഞങ്ങള്‍ തര്‍ക്കങ്ങളില്ലാതെ രസകരമായിത്തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.
വീണ്ടും ജോമോള്‍...
ഒരിക്കല്‍ ഒരു സ്കൂളിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ജോമോളുടെ മക്കള്‍ അവിടെ പഠിക്കുന്നുവെന്ന് അറിഞ്ഞു. അങ്ങനെയാണ് ജോമോള്‍ കൊച്ചിയിലുണ്ടെന്നു മനസിലാക്കിയത്.
തുടര്‍ന്നു നേരില്‍ കണ്ടു. ഇതില്‍ ക്രിമിനല്‍ ലോയറാണു ജോമോള്‍. ജോമോള്‍ പോലും പ്രതീക്ഷിക്കാത്ത വേഷം. ആ വേഷം ജോമോള്‍ക്കു നന്നായി ചേരുമെന്ന് എനിക്കുതോന്നി. ജോമോള്‍ക്കും അതിനോടു വളരെ താത്പര്യമായി.
വെല്ലുവിളി...
ഓരോ സിനിമ ചെയ്യുമ്പോഴും അതിന്റേതായ ബുദ്ധിമുട്ടുകളും ചലഞ്ചുകളുമുണ്ട്. എനിക്കു വ്യക്തിപരമായി, ഒരു സിനിമ ചെയ്യാന്‍ ആവേശം തോന്നുന്നത് അതില്‍ എന്തെങ്കിലും ചലഞ്ച് ഉണ്ടാകുമ്പോഴാണ്. നായകന് വീല്‍ചെയറിലാണ് - അതാണ് ഇതിലെ ചലഞ്ച്.
എല്ലാ സീനുകളുടെയും മേക്കിംഗ് രീതി അതിനനുസരിച്ചു മാറി. നായകന് ആദ്യാവസാനം വീല്‍ചെയറിലുള്ള ഒരു ത്രില്ലര്‍ സിനിമ മുമ്പു വന്നതായി ഓര്‍മയിലില്ല. അങ്ങനെയൊരു തീം ട്രൈ ചെയ്യുന്നു എന്നതാണ് ഇതിലെ പുതുമ. അതുതന്നെയാണ് ഇതിലെ വെല്ലുവിളിയും.
മിന്നല്‍ മുരളിയല്ല....
തെലുങ്ക്, തമിഴ് നടന് രവീന്ദ്ര വിജയ് ഒരു പ്രധാന വേഷത്തിലെത്തുന്നു. ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണു മറ്റു വേഷങ്ങളില്‍. ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ്. പ്രേമലുവില്‍ അമലായി വേഷമിട്ട സംഗീത് പ്രതാപാണ് എഡിറ്റിംഗ്.
പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറും ശങ്കര്‍ ശര്‍മ. സൗണ്ട് തപസ് നായക്. ആര്‍ട്ട് സൂരജ്. ചിലതുനേടാന് സൂപ്പര്‍ പവര്‍ ആഗ്രഹിക്കുന്നയാളാണ് ഇതിലെ നായകന് ഗണേഷ്. പക്ഷേ, ഇതു മിന്നല്‍ മുരളി പോലെയൊരു സിനിമയല്ല. അത്തരമൊരു സിനിമയുണ്ടാക്കാന്‍ ശ്രമിച്ചിട്ടുമില്ല.
ടി.ജി. ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് രണ്ടാം ജയം
സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും: ശോഭാ സുരേന്ദ്രൻ
എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ പിടിയിൽ
കാറിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
നവകേരള ബസ് റൂട്ടിലേക്ക് ഇറങ്ങുന്നു; സർവീസ് മേയ് അഞ്ചുമുതൽ
Latest News
ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് രണ്ടാം ജയം
സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും: ശോഭാ സുരേന്ദ്രൻ
എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ പിടിയിൽ
കാറിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
നവകേരള ബസ് റൂട്ടിലേക്ക് ഇറങ്ങുന്നു; സർവീസ് മേയ് അഞ്ചുമുതൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top