Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
Monday, April 15, 2024 12:53 PM IST
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവരുടെ ജീവിതത്തില്‍ പിന്നീടു സംഭവിക്കുന്ന കാര്യങ്ങളുമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം'.
“ഇവർ കടന്നുപോകുന്ന വഴികളിലെ ആളുകളുമായി ഉണ്ടാകുന്ന അനുഭവങ്ങളും സൗഹൃദങ്ങളും പ്രശ്നങ്ങളുമൊക്കെയാണു സിനിമ”- സംവിധായകന് വിനീത് ശ്രീനിവാസന് സണ്‍ഡേ ദീപികയോടു പറഞ്ഞു.
കഥയ്ക്കു പിന്നിൽ...
കോളജ്കാലം തൊട്ടേ മനസിലുള്ള കഥയാണ്. 2022ലാണ് ഇത് എഴുതണമെന്ന ആഗ്രഹം തീവ്രമായത്. 2023ലാണ് എഴുതിത്തുടങ്ങിയത്. ഈ കഥ പൂര്‍ണമായും ഫിക്ഷന്‍ തന്നെയാണ്. പക്ഷേ, യഥാര്‍ഥത്തില്‍ നടന്ന പല സംഭവങ്ങളും എഴുത്തിനെ സ്വാധീനിക്കുമല്ലോ.
എഴുപതുകളില്‍ സിനിമ തേടി കോടന്പാക്കത്തു വന്നിട്ടുള്ളവര്‍, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍... അത്തരം സ്വാധീനമുണ്ട്.
നമ്മളെല്ലാവരും എപ്പോഴും പറയുന്നതാണല്ലോ...വര്‍ഷങ്ങള്‍ക്കു ശേഷമെന്ന്. അതിനൊരു സൗഹൃദത്തിന്റെ ഫീലുണ്ട്. പലപ്പോഴും പല കൂട്ടുകാരെയും കാണുന്നതു വര്‍ഷങ്ങള്‍ക്കു ശേഷമാവും. ഈ സിനിമയുടെ എസന്സുള്ള ടൈറ്റില്‍ പോലെ.
പ്രണവും കല്യാണിയും വീണ്ടും...
ഇതിലെ കഥാപാത്രത്തിനു പ്രണവ് കറക്ടായിരുന്നു. എഴുതുന്നതിനു മുമ്പുതന്നെ മുരളി, വേണു എന്നീ വേഷങ്ങളിൽ പ്രണവും ധ്യാനും വേണമെന്നുറപ്പിച്ചു. അനശ്വര നടന്മാരായ മുരളിയുടെയും നെടുമുടി വേണുവിന്റെയും പേരുകളാണ് ഇവര്ക്കിട്ടത്. ചമ്പക്കുളം തച്ചൻ സെറ്റിൽ മുണ്ടും ഏറെ ലൂസായ ജുബ്ബയും ധരിച്ചു കവിതയും ചൊല്ലി സഞ്ചിയുമിട്ടു വന്ന മുരളിയങ്കിൾ മനസിലുണ്ട്.
ആ ലുക്കാണ് പ്രണവിനു കൊടുത്തത്. കമലദളത്തില്‍ ലാലങ്കിള്‍ ഉപയോഗിച്ചതുപോലെ ഒരു മാലയും പ്രണവിനു നല്കി. സ്ക്രിപ്റ്റെഴുതിക്കഴിഞ്ഞ് എല്ലാവര്ക്കും വായിച്ചുകൊടുത്തപ്പോള്‍ ചിത്രത്തിലെ ഒരു പ്രധാന വേഷം കല്യാണി ചെയ്താല്‍ നന്നായിരിക്കുമെന്നു മൊത്തത്തില്‍ അഭിപ്രായമുണ്ടായി.
ധ്യാനിനെ ഡയറക്ട് ചെയ്യുമ്പോള്‍...
ഞങ്ങള്‍ ഏറെ ആസ്വദിച്ചാണ് ഇതു ഷൂട്ട് ചെയ്തത്. തിര ചെയ്തപ്പോഴും കംഫര്‍ട്ടബിളായിരുന്നു. ഇപ്പോള്‍ ധ്യാനിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് ഏറെ ഈസിയാണ്. നടനെന്ന നിലയില്‍ ധ്യാനിന് അത്രത്തോളം അനുഭവങ്ങളായി.
സ്ക്രിപ്റ്റ് ഫസ്റ്റ് ഹാഫ് കേട്ടിട്ടാണ് ധ്യാന്‍ ഷൂട്ടിനിറങ്ങിയത്. അപൂർവം ചില സീനുകളിലെ ഇമോഷണല്‍ ഭാഗങ്ങളില്‍ എങ്ങനെ പെര്‍ഫോം ചെയ്യണം എന്നതൊഴിച്ച് ഷൂട്ടിംഗിനിടെ ഞങ്ങൾക്കിടയിൽ അധികം ചർച്ചകളുണ്ടായിട്ടില്ല.
പ്രണവ് കഥാപാത്രമാകുന്നത്...
സ്ക്രിപ്റ്റ് വളരെ കൃത്യമായി പഠിച്ചിട്ടാണു പ്രണവ് വരിക. പക്ഷേ, അഭിനയിക്കുന്നതു വളരെ സ്വാഭാവികമായാണ്. സെറ്റിലെത്തിയാല്‍ വേറെ സംശയങ്ങളൊന്നുമില്ല. ഏറെ റിഹേഴ്സലുകളൊന്നും ഉണ്ടാകാറില്ല. മിക്കപ്പോഴും നേരിട്ടു ടേക്കിലാക്കാണു പോവുക. അധികം കറക്ഷനുകള്‍ വരാറില്ല. ഇതില്‍ കഥാപാത്രത്തിനുവേണ്ടി പ്രണവ് കുറച്ചു ലൂസായി, ശരീരം ഫ്രീയായി മൂവ് ചെയ്തിട്ടുണ്ട്.
നിവിന്‍ പോളി....
ഇതില്‍ നിവിന്‍ ഒരു ആക്ടറുടെ വേഷമാണ്. ഗസ്റ്റ് അപ്പിയറന്‍സ് അല്ല. എഴുതുന്നതിനു മുമ്പു നിവിൻ തന്നെ വേണമെന്ന് ഉറപ്പിച്ചിരുന്നു. എഴുതിക്കഴിഞ്ഞു നേരിട്ടു കഥ പറഞ്ഞപ്പോള്‍ നിവിന്‍ ആ വേഷം ചെയ്യാന്‍ തയാറായി.
ആനന്ദത്തില്‍ നിവിന്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ സെറ്റിലില്ല. ലവ് ആക്ഷന്‍ ഡ്രാമയിലാണ് പിന്നീടു ഞങ്ങള്‍ ഒരുമിച്ചു വര്‍ക്ക് ചെയ്തത്. ഞാന്‍ ഡയറക്ട് ചെയ്ത ഒരു പടത്തില്‍ എട്ടു വര്‍ഷം കഴിഞ്ഞാണ് നിവിനൊപ്പം വര്‍ക്ക് ചെയ്യുന്നത്.
അമൃത് മ്യൂസിക്....
പഴയകാലം തൊട്ടുള്ള കഥ പറയുന്ന സിനിമ ആയതിനാൽ ആ ഒരു എസെന്‍സ് കൃത്യമായി പകരുന്ന മ്യൂസിക് ഡയറക്ടര്‍ വേണമെന്നുണ്ടായിരുന്നു. അങ്ങനെ ബോംബെ ജയശ്രീയുടെ മകന് അമൃതിലേക്ക് എത്തി.
ഒരു ദിവസം അമൃത് എന്റെ വീട്ടിൽ വന്നപ്പോൾ താൻ മ്യൂസിക് ചെയ്ത റിലീസ് ചെയ്യാത്ത ചില പാട്ടുകള്‍ കേള്‍പ്പിച്ചു. 70കള്‍ക്കു മുമ്പുള്ള മ്യൂസിക് ഡയറക്ടർമാരുടെ ഒരു ഫീല്‍ അമൃതിന്റെ മ്യൂസിക്കിനുണ്ടെന്നു തോന്നി. മാത്രമല്ല അവിടന്നു തുടങ്ങി 2023 വരെയുള്ള കാലം ഈ സിനിമയിലുണ്ട്.
വൈ.ജി. മഹേന്ദ്ര...
സ്വാമീസ് ലോഡ്ജിന്റെ ഉടമയും നടത്തിപ്പുകാരനുമൊക്കെ സ്വാമിനാഥന് എന്നയാളാണ്. സിനിമ ഇഷ്ടപ്പെടുന്ന ഒരുപാടുപേര് വന്നുപോകുന്ന ഒരിടം. അവിടെ ഒരു കാരണവരെപ്പോലെ എല്ലാവരുടെയും കൂടെയുള്ള ആൾ.
ആ വേഷം കൃത്യമായി ചെയ്യാന്‍ പറ്റുന്ന ഒരാളെക്കുറിച്ചുള്ള അന്വേഷണം വൈ.ജി. സാറിലേക്ക് എത്തുകയായിരുന്നു. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചത്!
സിനിമയ്ക്കുള്ളിലെ സിനിമ!
രണ്ടു സുഹൃത്തുക്കളുടെ സ്വപ്നങ്ങളുടെ കഥ- അതാണ് ഈ സിനിമയിലേക്ക് അടുപ്പിച്ചതെന്നു നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം സണ്‍ഡേ ദീപികയോടു പറഞ്ഞു.
‘ഹൃദയം ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും ഞാനും വീനീതും പ്രണവുമൊക്കെ ഒരു കുടുംബംപോലെയായി. ഒരു പടം കൂടി ഒരുമിച്ചു ചെയ്യാമെന്നു തീരുമാനിച്ചു. പിന്നെ, ഇതിന്റെ തീം... സിനിമയ്ക്കകത്തെ സിനിമ. അത്തരമൊരു പടം വന്നിട്ടു കുറേക്കാലമായിരുന്നു.
130 ആര്‍ട്ടിസ്റ്റുകള്‍. 54 ലൊക്കേഷനുകള്‍. അത്രയും വലിയ പടം. ടെന്‍ഷനുണ്ടായിരുന്നു. പ്രണവും ധ്യാനും കല്യാണിയും അജുവും ബേസിലും നിവിനും നീരജുമൊക്കെ സൗഹൃദത്തിന്റെ പേരില്‍ പ്രതിഫലം കുറച്ചതു വലിയ ആശ്വാസമായി.
ഞാന്‍ നിര്‍മിച്ച ലവ് ആക്ഷന്‍ ഡ്രാമ, ഹൃദയം എന്നിവയേക്കാള്‍ രണ്ടു മൂന്നിരട്ടി വരും ഇതിന്റെ ബജറ്റ്. അവരുടെ സപ്പോര്ട്ടില്ലായിരുന്നുവെങ്കില് ബജറ്റ് പിന്നെയും ഉയര്‍ന്നേനെ.
കൊച്ചിയില്‍ സ്ഥലമെടുത്ത് എഴുപതുകളിലെ മദിരാശി സ്ട്രീറ്റും മ്യൂസിക് സ്റ്റുഡിയോസും പുനഃസൃഷ്ടിക്കേണ്ടിവന്നു. പുതു തലമുറയിലെ നമ്പര്‍ വണ്‍ ആക്ടേഴ്സാണല്ലോ അഭിനേതാക്കള്‍. വിനീതിന് ആവശ്യമുള്ള ഡേറ്റില്തന്നെ എല്ലാവരെയും സെറ്റിലെത്തിക്കുക എന്നതും ചലഞ്ചായി.
ഹൃദയം കഴിഞ്ഞതോടെ വിനീത് എന്താണു പ്രതീക്ഷിക്കുന്നതെന്നു പറയാതെ
തന്നെ പ്രണവിനറിയാമെന്നായി. ഹ്യൂമര്‍ പറയുന്ന ധ്യാന്‍. സൈലന്റായ പ്രണവ്. പക്ഷേ, ആദ്യ ദിവസം തന്നെ ഇരുവരും സുഹൃത്തുക്കളായി.
ഷൂട്ടില്ലാത്തപ്പോള്‍ ഒരുമിച്ചുകൂടി. സീനുകളില്‍ ധ്യാന്‍- പ്രണവ് മാജിക്കല്‍ കെമിസ്ട്രി നന്നായി വര്‍ക്കൗട്ടായി. വിനീതിനൊപ്പം ഞാൻ ഒരു സിനിമ കൂടി ചെയ്യുന്നുണ്ട്. വിനീതിന്റെ സ്ക്രിപ്റ്റ് റെഡിയാകുന്പോൾ അതിന്റെ ഒരുക്കം തുടങ്ങും.
ടി.ജി. ബൈജുനാഥ്
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് രണ്ടാം ജയം
സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും: ശോഭാ സുരേന്ദ്രൻ
എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ പിടിയിൽ
കാറിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
നവകേരള ബസ് റൂട്ടിലേക്ക് ഇറങ്ങുന്നു; സർവീസ് മേയ് അഞ്ചുമുതൽ
Latest News
ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് രണ്ടാം ജയം
സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും: ശോഭാ സുരേന്ദ്രൻ
എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ പിടിയിൽ
കാറിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
നവകേരള ബസ് റൂട്ടിലേക്ക് ഇറങ്ങുന്നു; സർവീസ് മേയ് അഞ്ചുമുതൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top