Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
ഷാജോണിന്റെ ആട്ടക്കഥ!
Saturday, January 6, 2024 9:13 PM IST
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എഫ്കെയില് മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരവും നേടി. ആട്ടം അവാര്‍ഡ് ടൈപ്പ് പടമല്ലെന്നും തിയറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യമുള്ള ത്രില്ലറാണെന്നും ഷാജോണ്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
ആട്ടത്തിന്റെ ഭാഗമായത്....
ഈ സിനിമയുടെ റൈറ്ററും സംവിധായകനുമായ ആനന്ദ് ഏകര്‍ഷി, ഒരു സംഘം തിയറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ക്കൊപ്പം രണ്ടു പതിറ്റാണ്ടായി നാടകം ചെയ്യുന്നയാളാണ് വിനയ് ഫോര്‍ട്ട്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വിനയ് യുടെ ചിന്തയില്‍ നിന്നാണ് ഈ സിനിമ.
തമാശ ഉള്‍പ്പെടെയുള്ള ചില ഹിന്ദി സിനിമകളില്‍ അസിസ്റ്റന്റും അസോസിയേറ്റുമായിരുന്നു ആനന്ദ്. ഡ്രാമ തന്നെയാണ് ഇതിന്റെ സബ്ജക്ട്. ഒരു ദിവസം ഡ്രാമ കഴിഞ്ഞ് ഉണ്ടായ ഒരു സംഭവം ഇവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും അതില്‍നിന്നുണ്ടായ തിരിച്ചറിവുകളുമാണ് സിനിമ. വിനയ് ആണ് ഈ കഥ കേള്‍ക്കാന്‍ എന്നോടു പറഞ്ഞത്.
ആനന്ദ് കഥപറഞ്ഞ രീതിയില്‍തന്നെ ക്ലാസാണെന്നു മനസിലായി. ഇതില്‍ എനിക്കും ഹീറോയിനായി വേഷമിട്ട സെറിനും മാത്രമാണ് കാരക്ടര്‍ പേരുകളുള്ളത്. ബാക്കിയെല്ലാവര്‍ക്കും അവരവരുടെ പേരുകള്‍ തന്നെ. വിനയ് ഫോര്‍ട്ട് വിനയ് എന്ന പേരില്‍. ഞാനും വിനയ് ഫോര്‍ട്ടും സെറിനുമാണ് പരിചിതമുഖങ്ങളെങ്കിലും ബാക്കിയുള്ളവരും ഉഗ്രന്‍ ആര്‍ട്ടിസ്റ്റുകളാണ്, കാരക്ടേഴ്സാണ്.
സിഐഡി രാമചന്ദ്രന് റിട്ട. എസ്ഐ വേറിട്ടുനില്‍ക്കുന്നത് ?
സനൂപ് സത്യന് സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്ത സിഐഡി രാമചന്ദ്രന് റിട്ട. എസ്ഐയില് കേന്ദ്ര കഥാപാത്രമാണ്. പോലീസില്‍ നിന്നു ലീവെടുത്തും മറ്റും മാറിനില്ക്കുന്നവര് കേസന്വേഷണത്തിലേക്കു മടങ്ങിയ കഥകള്‍ മുമ്പു വന്നിട്ടുണ്ട്.
പക്ഷേ, ഇതു റിട്ടയേര്‍ഡായ ഒരു എസ്ഐയുടെ ജീവിതമാണ്. എന്റെ ചാച്ചന് പോലീസുകാരനായിരുന്നതുകൊണ്ടുതന്നെ ഒരു പോലീസുകാരന് റിട്ടയറായി വന്ന ശേഷമുള്ള മാനസികാവസ്ഥ അടുത്തറിഞ്ഞിട്ടുണ്ട്. 33 വര്‍ഷം പോലീസ് ജീവിതം നയിച്ച ഒരാള്‍ പെട്ടെന്നൊരുദിവസം അതില്‍നിന്നു മാറിനില്‍ക്കുമ്പോഴുള്ള ട്രോമ. രാമചന്ദ്രന് ഒരിക്കലും ഇതില്‍നിന്നു മാറിപ്പോകാനാവില്ല.
അങ്ങനെ സുഹൃത്തായ അഡ്വക്കേറ്റിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സി തുടങ്ങുന്നതും ഒരു കേസ് കൈകാര്യം ചെയ്യേണ്ടിവരുന്നതിനെത്തുടര്ന്നുള്ള സംഭവങ്ങളുമാണ് സിനിമ. സര്‍വീസില്‍നിന്നു പുറത്തിറങ്ങി സാധാരണക്കാരനാകുമ്പോഴാണ് പോലീസിനു മറ്റൊരു മുഖം കൂടിയുണ്ടെന്ന് അദ്ദേഹത്തിനു മനസിലാകുന്നത്.
പോലീസ് വേഷങ്ങളോടുള്ള അഭിനിവേശം കൂടിവരികയാണോ ?
ഞാന്‍ എന്നെത്തന്നെ വിലയിരുത്തുന്ന ആളല്ല. ഓരോ വേഷവും പുതുതായിട്ടു തന്നെയാണ് എനിക്കു തോന്നാറുള്ളത്. ഇതിനുമുമ്പൊരു പോലീസ് വേഷം ചെയ്തല്ലോ, ഇതങ്ങു വിട്ടാലോ എന്നൊക്കെ പലപ്പോഴും ചിന്തിക്കാറുണ്ടെങ്കിലും തേടിവരുന്ന കഥാപാത്രങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തമാണ്. കാണുന്ന ജനങ്ങള്‍ക്ക് അത് എത്രത്തോളം ഫീല്‍ ചെയ്തിട്ടുണ്ടെന്ന് എനിക്കറിയില്ല.
ഇതുവരെയുടെ പ്രമേയം വ്യത്യസ്തമല്ലേ ?
സുരഭിലക്ഷ്മിക്കു ദേശീയ പുരസ്കാരം കിട്ടിയ മിന്നാമിനുങ്ങ് സിനിമയുടെ റൈറ്ററും ഡയറക്ടറുമായ അനില്‍ തോമസിന്റെ പുതിയ ചിത്രമാണ് ഇതുവരെ. അതില്‍ കേന്ദ്രകഥാപാത്രമാണ്. ബ്രഹ്മപുരം പശ്ചാത്തലമാകുന്ന കഥയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് അടുത്തു താമസിക്കുന്ന ഒരു ഫാമിലിയുടെ കഥയാണ്; ഗൃഹനാഥനും ഭാര്യയും മകനും. അവര്‍ക്കും നാട്ടുകാര്‍ക്കും പ്ലാന്റ് മൂലമുള്ള ബുദ്ധിമുട്ട് പ്രമേയമാകുന്നു. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഈ സിനിമ ചെയ്യണമെന്നു തോന്നി.
ബ്രദേഴ്സ് ഡേയ്ക്കു ശേഷം സംവിധാനം വൈകുന്നത് ?
കോവിഡ് കാലത്തിന്റെ ഗ്യാപ്പ് വന്നു. റീ എന്‍ട്രിയില്‍ മുമ്പ് അഭിനയിക്കാന്‍ കമിറ്റ് ചെയ്തിരുന്ന കുറെ സിനിമകളുണ്ടായിരുന്നു. എന്നാലും ഞാന്‍ അടുത്ത സിനിമയ്ക്കുവേണ്ടിയുള്ള ചര്‍ച്ചകളിലും എഴുത്തിലുമായിരുന്നു. ഫാമിലി ത്രില്ലറാണ്. തിരക്കഥ പൂർത്തിയായിവരുന്നു. ഉടനെതന്നെ അതു സിനിമയായി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാമെന്നു പ്രതീക്ഷിക്കുന്നു.
സന്തോഷം സിനിമയുടെ ഡയറക്ടര്‍ അജിത്ത് വി. തോമസിനു വേണ്ടി ഞാന്‍ ഒരു ത്രില്ലര്‍ സിനിമ എഴുതുകയാണ്. ആദര്‍ശ്, പോള്‍സണ്‍ എന്നിവരുടേതാണു കഥ.
ദൃശ്യം 2 - ല്‍ സഹദേവന്റെ അഭാവം ചര്‍ച്ചയായി. സഹദേവനെ മുന്‍നിര്‍ത്തിയാവുമോ ദൃശ്യം 3 ?
സീക്വലില്‍ ഒരു കഥാപാത്രം ഇല്ലാതെയായപ്പോള്‍ ഇത്രയും ചര്‍ച്ചയായത് ആദ്യമാണെന്ന് തോന്നുന്നു. അത് എന്റെ കഴിവല്ല. ആ കഥാപാത്രത്തിന്റെ വലിയ സാന്നിധ്യമാണത്. ആ കോന്പിനേഷനില്‍ ഒരിക്കല്‍ക്കൂടി അഭിനയിക്കാനുള്ള കാത്തിരിപ്പിലാണ്. ജീത്തു എത്രയും പെട്ടെന്ന് എഴുതട്ടെ. ഒരുപാടു കഥകള്‍ പ്രചാരത്തിലുണ്ട്. ജീത്തു പറയുമ്പോഴേ സത്യം അറിയാനാകൂ.
ഇതരഭാഷാ ചിത്രങ്ങള്‍ ഒഴിവാക്കുകയാണോ ?
2.0യ്ക്കു ശേഷം ആറ്റ്ലിയുടെ ബിഗില്‍ എന്ന പടത്തിലേക്കു വിളിച്ചിരുന്നു. സംവിധാന തിരക്കുകള്‍ കാരണം പോകാനായില്ല. അടുത്തിടെ ഞാന്‍ എസ്.ജെ. സിനു എന്ന മലയാളി സംവിധായകന്റെ പേട്ട റാപ്പ് എന്ന തമിഴ് പടം ചെയ്തു. പ്രഭുദേവയാണു നായകന്. അതിൽ എനിക്കു ഹ്യൂമറും കുറച്ചു നെഗറ്റീവ് ഷേഡുമുള്ള രസകരമായ വേഷമാണ്.
ടി.ജി. ബൈജുനാഥ്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
രാമഭക്തർക്ക് എതിര് നിൽക്കുന്നവർക്കും ക്ഷേത്രം പണിതവർക്കും ഇടയിലാണ് തെരഞ്ഞെടുപ്പ്: അമിത് ഷാ
പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ മോചിപ്പിച്ചു
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 13പേർ കൊല്ലപ്പെട്ടു
വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു
ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
Latest News
രാമഭക്തർക്ക് എതിര് നിൽക്കുന്നവർക്കും ക്ഷേത്രം പണിതവർക്കും ഇടയിലാണ് തെരഞ്ഞെടുപ്പ്: അമിത് ഷാ
പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ മോചിപ്പിച്ചു
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 13പേർ കൊല്ലപ്പെട്ടു
വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു
ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top