ഒഡെപെക് മുഖേന ഒമാൻ ഇന്ത്യൻ സ്കൂളിൽ അധ്യാപക നിയമനം. ഏപ്രിൽ 15നകം അപേക്ഷിക്കണം.
തസ്തികയും യോഗ്യതയും
വൈസ് പ്രിൻസിപ്പൽ (സ്ത്രീ): ഇംഗ്ലീഷ്, കണക്ക്, സയൻസ് എന്നിവയിലൊന്നിൽ പിജി+ ബിഎഡ്.
ഇംഗ്ലീഷ്, ഫിസിക്സ്, കണക്ക് വിഷയങ്ങളിൽ പ്രൈമറി ടീച്ചർ (സ്ത്രീ): അതതു വിഷയങ്ങളിൽ ബിരുദം/പിജി + ബിഎഡ്.
ഇംഗ്ലീഷ്, ഫിസിക്സ്, കണക്ക് വിഷയങ്ങളിൽ സെക്കൻഡറി ടീച്ചർ: അതതു വിഷയങ്ങളിൽ ബിരുദം/ പിജി + ബിഎഡ്. ഐസിടി: കംപ്യൂട്ടർ സയൻസിൽ പിജി + എച്ച്ടിഎംഎൽസിഎസ്എസ്, പൈതൺ, എംഎസ് ഓഫീസ്, ജിസ്യൂട്ട് എന്നിവയിൽ പ്രാവീണ്യം.
ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ: ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം/പിജി. ഉദ്യോഗാർഥികൾക്ക് സിബിഎസ്ഇ/ ഐസിഎസ്ഇ സ്കൂളിൽ 3 വർഷ പരിചയം വേണം.
പ്രായം: 40ൽ താഴെ. ശമ്പളം: ടീച്ചർ (300-350 OMR), വൈസ് പ്രിൻസിപ്പൽ (500 OMR). വിശദമായ ബയോഡേറ്റ career@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം.
www.odepc.kerala.gov.in