എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി: 23 ഒഴിവ്
Monday, May 26, 2025 1:30 PM IST
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ വിവിധ തസ്തികകളിലായി 23 ഒഴിവ്. ഓൺലൈനിൽ അപേക്ഷിക്കണം. അവസാന തീയതി ജൂൺ 13.
പ്രോജക്ട് അഡ്മിൻ അസിസ്റ്റന്റ് (9 ഒഴിവ്), പ്രോജക്ട് സീനിയർ അഡ്മിൻ അസിസ്റ്റന്റ് (6), പ്രോജക്ട് അഡ്മിൻ ഓഫീസർ (4), പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ് (2), പ്രോജക്ട് സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (2) എന്നീ തസ്തികകളിലാണ് തെരഞ്ഞെടുപ്പ്.
കരാർ അടിസ്ഥാനത്തിലാണു നിയമനം. പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ് ഒഴികെയുള്ള തസ്തികകളിലേക്ക് ജോലിപരിചയം കൂടി ഉള്ളവർക്കാണ് അവസരം.
വിശദവിവരങ്ങൾക്ക്: www.ada.gov.in