HAL 588 അപ്രന്റിസ്
Wednesday, July 30, 2025 5:17 PM IST
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിൽ അപ്രന്റിസിന്റെ 588 ഒഴിവ്. ഒരു വർഷമാണു പരിശീലനം ഐടിഐ ട്രേഡ് അപ്രന്റിസ് ഒഴിവുകളിൽ സെപ്റ്റംബർ 2 വരെയും മറ്റുള്ളവയിൽ ഓഗസ്റ്റ്10 വരെയും ഓൺലൈനായി അപേക്ഷിക്കാം.
വിഭാഗം, ഒഴിവ്. ട്രേഡ്, യോഗ്യത, സ്റ്റൈപ്പൻഡ്: ഐടിഐ ട്രേഡ് അപ്രന്റിസ് (310 ഒഴിവ്)
ഫിറ്റർ, ടൂൾ ആൻഡ് ഡൈ മേക്കർ, ടർണർ, മെഷിനിസ്റ്റ്, മെഷിനിസ്റ്റ് (ഗ്രൈൻഡർ), ഇലക്ടീഷൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), മെക്കാനിക് (മോട്ടർ വെഹിക്കിൾ), റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, പെയിന്റർ (ജനറൽ), ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ്, കാർപെന്റർ, ഷീറ്റ് മെറ്റൽ വർക്കർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്), ഫുഡ് പ്രൊഡക്ഷൻ ജനറൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം: 7,7008,050
എൻജിനിയറിംഗ് ഗ്രാജ്വേറ്റ്സ് അപ്രന്റിസ് (130 ഒഴിവ്)
എയ്റോനോട്ടിക്കൽ, എയ്റോസ്പേസ്, കംപ്യൂട്ടർ, ഐടി, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, പ്രൊഡക്ഷൻ, കെമിക്കൽ, ഫാർമസി: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഫാം, 9,000.
ടെക്നിഷൻ (ഡിപ്ലോമ) അപ്രന്റിസ് (60 ഒഴിവ്)
എയ്റോനോട്ടിക്കൽ, എയ്റോസ്പേസ്, കം പ്യൂട്ടർ. ഐടി, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മെഡിക്കൽ ലാബ് ടെക്നിഷൻ (ഡിഎംഎൽടി): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ, 8,000.
നോൺ ടെക്നിക്കൽ ഗ്രാജ്വേറ്റ്സ് അപ്രന്റിസ് (88 ഒഴിവ്)
ബിഎ/ബികോം/ബിഎസ്സി (ഫിസിക്സ്/കെമിസ്ട്രി/മാത്സ്/സ്റ്റാറ്റിസ്റ്റിക്സ്)/ബിബിഎ /ഫോട്ടൽ മാനേജ്മെന്റ് ബിരുദം/ബിഎസ്സി നഴ്സിംഗ്: സ്റ്റൈപൻഡ്: 9,000. ഡിഗ്രി, ഡിപ്ലോമ യോഗ്യതകൾ 20212025 വർഷങ്ങളിൽ നേടിയതാവണം. www.halindia.co.in