ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡിന്‍റെ ​ഈ​സ്റ്റേ​ൺ, നോ​ർ​ത്തേ​ൺ, സൗ​ത്ത് ഈ​സ്റ്റേ​ൺ, സ​തേ​ൺ, വെസ്റ്റേ​ൺ റീ​ജ​ണു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പൈപ്പ് ലൈ​ൻ ഡി​വി​ഷ​നി​ൽ 537 അ​പ്ര​ന്‍റി​സ് ഒ​ഴി​വ്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. ത​മിഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ് ഉ​ൾ​പ്പെ​ടു​ന്ന സ​തേ​ൺ റീ​ജ​ണിൽ 47 ഒ​ഴി​വു​ക​ളു​ണ്ട്. സെ​പ്റ്റംബ​ർ 18 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക​യും യോ​ഗ്യ​ത​യും:

ടെ​ക്നി​ഷൻ അ​പ്രന്‍റി​സ് (മെ​ക്കാ​നി​ക്ക​ൽ): മെ​ക്കാ​നി​ക്ക​ൽ/​ഓ​ട്ട​മൊ​ബൈൽ എ​ൻ​ജി​നി​യ​റിംഗി​ൽ 3 വ​ർ​ഷ ഡി​പ്ലോ​മ. ടെ​ക്നി​ഷൻ അ​പ്ര​ന്‍റിസ് (ഇ​ല​‌ക്‌ട്രിക്ക​ൽ): ഇ​ലക്‌ട്രി​ക്ക​ൽ/ ഇ​ല​ക‌്ട്രിക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിംഗി​ൽ 3 വ​ർ​ഷ ഡി​പ്ലോ​മ.

ടെ​ക്​നി​ഷൻ അ​പ്ര​ന്‍റിസ് (ടെ​ലി​കമ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ): ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ല​ക്‌ട്രോ​ണി​ക്​സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേഷ​ൻ/ ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് റേ​ഡി​യോ ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ/ ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ ആ​ൻ​ഡ് പ്രോസ​സ് ക​ൺ​ട്രോ​ൾ/ ഇ​ല​ക്‌ട്രോണി​ക് എ​ൻ​ജി​നി​യ​റിംഗിൽ 3 വ​ർ​ഷ ഡി​പ്ലോ​മ. ട്രേ​ഡ് അ​പ്ര​ന്‍റിസ് (അ​സി​സ്റ്റന്‍റ്​ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ്): ഏ​തെ​ങ്കി​ലും ബി​രു​ദം.


ട്രേ​ഡ് അ​പ്ര​ന്‍റി​സ് (അ​ക്കൗ​ണ്ട​ന്‍റ്): കൊ​മേ​ഴ്സ് ബി​രു​ദം.ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ (ഫ്ര​ഷ​ർ അ​പ്ര​ന്‍റി​സ്): പ്ല​സ്‌​ടു ജ​യം (ബി​രു​ദ​ത്തി​നു താ​ഴെ). ഡൊ​മ​സ്‌​റ്റി​ക് ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ (സ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ ഹോ​ൾ​ഡ​ർ): പ്ല​സ്‌​ടു ജ​യം (ബി​രു​ദ​ത്തി​നു താ​ഴെ), ഡൊ​മ​സ്‌​റ്റി​ക് ഡേ​റ്റ എ​ൻട്രി ​ഓ​പ്പ​റേ​റ്റ​ർ സ്‌​കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്.

പ്രാ​യം: 1824. സ്റ്റൈപ​ൻ​ഡ്: ച​ട്ട​പ്ര​കാ​രം.

www.iocl.com