IBPS വിജ്ഞാപനം: ബാങ്കുകളിൽ 10,277 ക്ലർക്ക്
Friday, August 8, 2025 1:06 PM IST
പൊതുമേഖല ബാങ്കുകളിൽ ക്ലറിക്കൽ കേഡറിൽ കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികകളിൽ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുഎഴുത്തുപരീക്ഷയ്ക്ക് ഓഗസ്റ്റ് 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളിലായി നിലവിൽ 10,277 ഒഴിവുണ്ട്. ഇനിയും ഉയർന്നേക്കാം. കേരളത്തിൽ 330 ഒഴിവ്.
പൊതുമേഖലാ ബാങ്കുകളിലെ ക്ലറിക്കൽ തസ്തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന പതിനഞ്ചാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഈ പരീക്ഷ എഴുതിയവരെ മാത്രമേ ഐബിപിഎസിൽ ഉൾപ്പെട്ട ബാങ്കുകളിൽ അടുത്ത സാമ്പത്തിക വർഷത്തെ (202627) ക്ലർക്ക് നിയമങ്ങൾക്കു പരിഗണിക്കൂ.
മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശത്തേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശത്തിനു ബാധകമായ കേന്ദ്രത്തിൽ പരീക്ഷ എഴുതണം.
ശമ്പളം: 24,05064,480
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ ഓപ്പറേഷൻസ് /ലാംഗ്വേജിൽ സർട്ടിഫിക്കറ്റ് /ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം) വേണം. 2025 ഓഗസ്റ്റ് 21 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. മേൽപ്പറഞ്ഞ സിവിൽ എക്സാം യോഗ്യതയില്ലാത്ത വിമുക്തഭടന്മാർ തത്തുല്യയോഗ്യതാ വിവരങ്ങൾക്കു വിജ്ഞാപനം കാണുക.
പ്രായം: 2025 ഓഗസ്റ്റ് 1ന് 2028. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവുണ്ട്. പരീക്ഷ: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്.
പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ നടത്തും. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി എന്നീ വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണു പ്രിലിമിനറി, മെയിൻ പരീക്ഷ നവംബറിൽ കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർക്കു പരീക്ഷാമാധ്യമമായി മലയാളവും തെരഞ്ഞെടുക്കാം. രണ്ടിനും ഒബ്ജക്ടീവ് ചോദ്യങ്ങളാണ്.
നെഗറ്റീവ് മാർക്കുമുണ്ട്. മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. മാർച്ചിൽ അലോട്ട്മെന്റ് ആരംഭിക്കും.
പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ (സ്റ്റേറ്റ് കോഡ് 27) കണ്ണൂർ. എറണാകുളം, കൊല്ലം കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങൾ.
ഫീസ്: 850 രൂപ (പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർക്കു 175 രൂപ) ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷ www.ibps.in gom വെബ്സൈറ്റ് വഴി. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.