BEL: 83 ഒഴിവ്
Tuesday, September 16, 2025 1:14 PM IST
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിൽ കേരളം, പഞ്ചാബ് എന്നിവിടങ്ങളിലായി ഫീൽഡ് ഓപ്പറേഷൻ എൻജിനിയർ, പ്രോജക്ട് എൻജിനിയർ തസ്തികകളിൽ 67 ഒഴിവ്. ഇതിൽ 17 ഒഴിവ് കേരളത്തിലാണ്.
താത്കാലിക നിയമനം. സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിംഗ്/ഇൻഫർമേഷൻ സയൻസ്/ ഐടിയിൽ ബിഇ/ ബിടെക്/ ബിഎസ്സി എൻജിനിയറിംഗ്/ എംസിഎ.
ഫീൽഡ് ഓപ്പറേഷൻ എൻജിനിയർക്ക് 5, പ്രോജക്ട് എൻജിനിയർക്ക് 2 വർഷ പരിചയവും വേണം.
പ്രായപരിധി, ശമ്പളം: ഫീൽഡ് ഓപ്പറേഷൻ എൻജിനിയർ: 40; 60,00070,000, പ്രോജക്ട് എൻജിനിയർ: 32; 40,00055,000.
UPയിൽ 16 ഒഴിവ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഉത്തർ പ്രദേശ് യൂണിറ്റിൽ വിവിധ തസ്തികകളിൽ അവസരം. താത്കാലിക നിയമനം. സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: ഫീൽഡ് ഓപ്പറേഷൻ എൻജിനിയർ (ഡിസി സപ്പോർട്ട്/ ഐടി സപ്പോർട്ട് സ്റ്റാഫ്), പ്രോജക്ട് എൻജിനിയർ (ഐടി ഹെൽപ് ഡെസ്ക് സ്റ്റാഫ്), ട്രെയിനി എൻജിനിയർ (ഡിസ്ട്രിക്ട് ടെക്നിക്കൽ സപ്പോർട്ട്).
യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.belindia.in