നേവിയിൽ ഐടി അവസരം
Friday, August 8, 2025 12:50 PM IST
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഷോർട്ട് സർവീസ് കമ്മീഷൻ നിയമനം. 15 ഒഴിവ്. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം. ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. 2026 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന പരിശീലനത്തിലൂടെയാണു നിയമനം.
യോഗ്യത: എംഎസ്സി/ബിഇ/ബിടെക്/എംടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി./കംപ്യൂട്ടർ എൻജി./ഐടി/സോഫ്റ്റ്വേർ സിസ്റ്റംസ്/സൈബർ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ്വർക്കിംഗ്/കംപ്യൂട്ടർ സിസ്റ്റംസ് ആൻഡ് നെറ്റ്വർക്കിംഗ്/ഡേറ്റ അനലിറ്റിക്സ്/ആർട്ടിഫിഷൽ ഇന്റലിജൻസ്).
അല്ലെങ്കിൽ എംസിഎ, ബിസിഎ/ബിഎസ്സി (കംപ്യൂട്ടർ സയൻസ്/ഐടി). യോഗ്യതകൾ 60% മാർക്കോടെ നേടിയതാകണം. പത്താം ക്ലാസ്/പ്ലസ് ടുവിന് ഇംഗ്ലീഷിന് 60% മാർക്ക് വേണം.
പ്രായം: 2001 ജനുവരി 2നും 2006 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ. ശമ്പളം: 56,100. www.joinindiannavy.gov.in