JIPMER: 100 സീനിയർ റെസിഡന്റ്
Saturday, July 19, 2025 2:54 PM IST
പുതുച്ചേരിയിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 100 സീനിയർ റെസിഡന്റ് (നോൺ അക്കാദമിക്) ഒഴിവ്. 3 വർഷ നിയമനം.ഓൺലൈൻ അപേക്ഷ ജൂലൈ 15 വരെ. റിട്ടൺ ടെസ്റ്റ് ജൂലൈ 27നു നടക്കും.
ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ഡെന്റിസ്ട്രി, ഡെർമറ്റോളജി ആൻഡ് എസ്ടിഡി, എമർജൻസി മെഡിസിൻ, ഇഎൻടി, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ജെറിയാട്രിക് മെഡിസിൻ, മൈക്രോബയോളജി,
ന്യൂക്ലിയർ മെഡിസിൻ, ഒബ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്, പതോളജി, ഫാർമക്കോളജി, ഫിസിയോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയേഷൻ ഓങ്കോളജി, റേഡിയോഡയഗ്നോസിസ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ.
www.jipmer.edu.in