കേന്ദ്രസർവീസിൽ 14,582 ഒഴിവ്
Friday, June 20, 2025 4:05 PM IST
കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്കു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് ജൂലൈ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം.
കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫീസുകളിലുമായി 37 തസ്തികകളിലാണു നിയമനം. 14,582 ഒഴിവ് പ്രതീക്ഷിക്കുന്നു. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ഒന്നാം ഘട്ട പരീക്ഷ (ടയർ1) ഓഗസ്റ്റിലും രണ്ടാം ഘട്ടം (ടയർ 2) ഡിസംബറിലും നടത്തും.
(ശമ്പളസ്കെയിൽ, തസ്തിക, പ്രായം എന്ന ക്രമത്തിൽ ചുവടെ)
44,9001,42,400 രൂപ ശമ്പള സ്കെയിലുള്ള തസ്തികകൾ: അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ്, ഇന്റലിജൻസ് ബ്യൂറോ, റെയിൽവേ, വിദേശകാര്യ മന്ത്രാലയം, എഎഫ്എച്ച്ക്യു ഇലക്ട്രോണിക്സ്ഐടി/മറ്റ് മന്ത്രാലയങ്ങൾ/ വകുപ്പുകൾ), ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് (സിബിഡിടി), ഇൻസ്പെക്ടർ (സെൻട്രൽ എക്സൈസ്സിബി ഐസി), ഇൻസ്പെക്ടർ പ്രിവന്റീവ് ഓഫീസർ സിബിഐസി). ഇൻസ്പെക്ടർ (എക്സാമിനർസിബിഐസി).
അസിസ്റ്റന്റ് എൻഫോഴ്സസ്മെന്റ് ഓഫീസർ (റവന്യു), സബ് ഇൻസ്പെക്ടർ (സിബിഐ). ഇൻസ്പെക്ടർ പോസ്റ്റ്സ് (പോസ്റ്റ്സ് ആൻഡ് കമ്യൂണിക്കേഷൻ), ഇൻസ്പെക്ടർ (സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്സ്), സെക്ഷൻ ഹെഡ് (ഫോറിൻ ട്രേഡ്). പ്രായം: അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, വിദേശകാര്യം, എഎഫ്എച്ച്ക്യു), സബ് ഇൻസ്പെക്ടർ (സിബിഐ) എന്നീ തസ്തികകളിലേക്ക് 2030 വയസ്. മറ്റു തസ്തികകൾക്ക് 1830 വയസ്.
35,4001,12,400 രൂപ ശമ്പള സ്കെയിലുള്ള തസ്തികകൾ: അസിസ്റ്റന്റ്/ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ), എക്സിക്യുട്ടിവ് അസിസ്റ്റന്റ് (സിബിഐസി), റിസർച്ച് അസിസ്റ്റന്റ് (മനുഷ്യാവകാശ കമ്മീഷൻ), ഡിവിഷണൽ അക്കൗണ്ടന്റ് (സി ആൻഡ് എജി), സബ് ഇൻസ്പെക്ടർ (എൻഐഎ).
സബ് ഇൻസ്പെക്ടർ/ജൂണിയർ ഇന്റലിജൻസ് ഓഫീസർ (നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ), ജൂണിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ (സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ), സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്II (ആഭ്യന്തരം), ഓഫീസ് സൂപ്രണ്ട് (സിബിഡിടി).
പ്രായം: ജൂണിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ (സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ) തസ്തികയിലേക്ക് 1832 വയസ്. മറ്റു തസ്തികകളിലേക്ക് 1830 വയസ്.
29,20092,300 രൂപ ശമ്പളസ്കെയിലുള്ള തസ്തികകൾ: ഓഡിറ്റർ (സി ആൻഡ് എജി, സിജിഡിഎ ഓഫീസുകൾ, മറ്റു മന്ത്രാലയങ്ങൾ/ വകുപ്പുകൾ), അക്കൗണ്ടന്റ് (സി ആൻഡ് എജി, കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ്). അക്കൗണ്ടന്റ്/ജൂണിയർ അക്കൗണ്ടന്റ് (വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ). പ്രായം: എല്ലാ തസ്തികകളിലും 1827 വയസ്.
25,50081,100 രൂപ രൂപ ശമ്പള സ്കെയിയിലുള്ള തസ്തികകൾ: പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിംഗ് അസിസ്റ്റന്റ് (തപാൽ വകുപ്പ്), സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് / അപ്പർ ഡിവിഷൻ ക്ലാർക്ക്സ് (വിവിധ മന്ത്രാലയങ്ങൾ), സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (മിലിറ്ററി എൻജിനിയറിംഗ് സർവീസസ്), ടാക്സ് അസിസ്റ്റന്റ് (സിബിഡിടി/സിബിഐസി), സബ് ഇൻസ്പെക്ടർ (സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്സ്). പ്രായം: എല്ലാ തസ്തികകളിലും 1827 വയസ്.
യോഗ്യത: എല്ലാ തസ്തികകളിലെയും അപേക്ഷകർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽനിന്ന് ബിരുദം നേടിയവരായിരിക്കണം. അവസാനവർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാമെങ്കിലും ഇവർ 01.08.2025 നകം ബിരുദയോഗ്യത നേടണം.
ജൂണിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പന്ത്രണ്ടാംതലം പരീക്ഷയ്ക്ക് മാത്തമാറ്റിക്സിൽ 60 ശതമാനം മാർക്ക് നേടിയ ബിരുദധാരികളോ ബിരുദതലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചവരോ ആയിരിക്കണം.
വയസിളവ്: എല്ലാ തസ്തികകളിലും ഉയർന്ന പ്രായപരിധിയിൽ എസ്സിഎസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ10 വർഷം, എസ്സി, എസ്ടി15 വർഷം, ഒബിസി13 വർഷം എന്നിങ്ങനെയാണ് ഇളവ്.
വിമുക്തഭടന്മാർക്കും നിയമാനുസൃത വയസിളവ് ലഭിക്കും. ഗ്രൂപ്പ് സി തസ്തികകളിലേക്ക് വിധവകൾ, പുനർവിവാഹം ചെയ്യാത്ത വിവാഹമോചിതകൾ എന്നിവർക്ക് 35 വയസുവരെ (എസ്സി, എസ്ടി40 വയസ്) അപേക്ഷിക്കാം. 01.08.2025 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
ഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും അപേക്ഷാഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. ജൂലൈ അഞ്ച് (രാത്രി 11) വരെ ഫീസ് അടയ്ക്കാം.
പരീക്ഷ: കംപ്യൂട്ടർ അധിഷ്ഠിതമായി ടയർI, ടയർII എന്നിങ്ങനെ രണ്ടുഘട്ട പരീക്ഷകളാണ് നടത്തുക. ടയർI പരീക്ഷ മൾട്ടിപ്പിൾ ചോയ്സ്, ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിലുള്ളതായിരിക്കും.
ഒന്നാംഘട്ട പരീക്ഷ ഓഗസ്റ്റ് 13 മുതൽ 30 വരെ നടക്കും. 100 ചോദ്യങ്ങളുള്ള ഈ പരീക്ഷയ്ക്ക് ഒരു മണിക്കൂറാണ് സമയം. തെറ്റുത്തരത്തിന് അരമാർക്ക് കുറയ്ക്കും. ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. പരീക്ഷയുടെ വിശദാംശങ്ങളും വിശദമായ സിലബസും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
ഒന്നാംഘട്ട പരീക്ഷയിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായുള്ള ടയർII പരീക്ഷ 2025 ഡിസംബറിൽ നടത്തും. പരീക്ഷാതീയതികളിൽ മാറ്റമുണ്ടെങ്കിൽ വെബ്സൈറ്റിൽ അക്കാര്യം പ്രസിദ്ധീകരിക്കും.
കേരളമുൾപ്പെടുന്ന കേരള, കർണാടക റീജനിൽ (KKR) കേരളത്തിലുള്ള പരീക്ഷാകേന്ദ്രങ്ങളും കോഡുകളും: എറണാകുളം (9213), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211), കണ്ണൂർ (9202). അപേക്ഷകർക്ക് മൂന്നു കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ നൽകാം. പിന്നീട് മാറ്റാൻ കഴിയില്ല.
അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. വിജ്ഞാപനത്തിലെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. mySSC എന്ന മൊബൈൽ അപ്പ് വഴിയും അപേക്ഷിക്കാം. വൺടൈം രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർ അത് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ നാല് (രാത്രി 11 വരെ). അപേക്ഷയിൽ തിരുത്തൽവരുത്തുന്നതിന് ജൂലൈ 9, 10, 11 തീയതികളിൽ അവസരമുണ്ടായിരിക്കും. തിരുത്തലിന് നിർദിഷ്ട ഫീസ് ഈടാക്കും.
WEBSITE: www.ssc.gov.in