HPCL: 411 ഒഴിവ്
Friday, June 20, 2025 3:59 PM IST
മഹാരത്ന കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ഓഫീസർ, ജൂണിയർ എക്സിക്യുട്ടീവ്, പ്രഫഷണൽ തസ്തികകളിലേക്ക് അപേക്ഷിക്കാം. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 411 ഒഴിവുണ്ട്.
ഓഫീസർ
എച്ച്പിസിഎല്ലിന്റെ വിവിധ ഡിവിഷൻ/വകുപ്പുകളിലായാണ് നിയമനം.
തസ്തിക: എൻജിനിയർ, ഒഴിവ്: 175 (മെക്കാനിക്കൽ 98, ഇലക്ട്രിക്കൽ35, സിവിൽ16, കെമിക്കൽ26), ശമ്പളം: 50,00016,0000 രൂപ, യോഗ്യത: അനുബന്ധ/തത്തുല്യ സ്ട്രീമിൽ നാല് വർഷ ഫുൾ ടൈം എൻജിനിയറിംഗ്. പ്രായം: 25 വയസ് കവിയരുത്.
തസ്തിക: ജൂണിയർ എക്സിക്യുട്ടീവ് (സിവിൽ), ഒഴിവ്: 50, ശമ്പളം: 30,00012,0000 രൂപ, യോഗ്യത: സിവിൽ എൻജിനിയറിംഗിൽ ത്രിവത്സര ഫുൾ ടൈം ഡിപ്ലോമ. പ്രായം: 25 വയസ് കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും:
എക്സിക്യുട്ടീവ് അസിസ്റ്റന്റ്10, ജൂണിയർ എക്സിക്യുട്ടീവ് (മെക്കാനിക്കൽ)15, ജൂണിയർ എക്സിക്യുട്ടീവ് (ക്വാളിറ്റി കൺട്രോൾ)19, ചാർട്ടേർഡ് അക്കൗണ്ടന്റ് 24, ഓഫീസർ (എച്ച്ആർ)6, ഓഫീസർ (ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്)1, അസിസ്റ്റന്റ് ഓഫീസർ/ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ് ഇംപ്ലിമെന്റേഷൻ)2, ലോ ഓഫീസർ3,
സേഫ്റ്റി ഓഫീസർ (ഉത്തർപ്രദേശ്)2, സേഫ്റ്റി ഓഫീസർ (തമിഴ്നാട്)3, സീനിയർ ഓഫീസർ (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ)10, സീനിയർ ഓഫീസർ (സെയിൽസ്)25, സീനിയർ ഓഫീസർ/ അസിസ്റ്റന്റ് മാനേജർ6, ചീഫ് മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ2, മാനേജർ (ടെക്നിക്കൽ)3,
മാനേജർ (സെയിൽസ്)1, ഡെപ്യൂ ട്ടി ജനറൽ മാനേജർ3, ജനറൽ മാനേജർ (ബിസിനസ് ഡെവലപ്പ്മെന്റ് ഹെഡ്)1, ഐഎസ് ഓഫീസർ10, ഐഎസ് സെക്യൂരിറ്റി ഓഫീസർ1, വിശദവിവരങ്ങൾക്ക് എച്ച്പിസിഎൽ വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ: എച്ച്പിസിഎൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഫ്രഷേഴ്സ് അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 30. പ്രവൃത്തിപരിചയം വേണ്ട തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാനതീയതി: ജൂലൈ15.
R&D പ്രഫഷണൽ
ബംഗളൂരുവിലുള്ള എച്ച്പിസിഎൽ ഗ്രീൻ ആർ ആൻഡ് ഡി സെന്ററിലായിരിക്കും നിയമനം. തസ്തികകളും ഒഴിവും: സെന്റർ ഓഫ് എക്സലൻസ് ല്യൂബ്സ് റിസർച്ച്1, ജിഎം ആർ ആൻഡ് ഡി1, ഡെപ്യൂട്ടി ജനറൽ മാനേജർ (അനലറ്റിക്കൽ)1, ഡെപ്യൂട്ടി ജനറൽ മാനേജർബയോ പ്രോസസ്1,
ചീഫ് മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ സോളാർ എനർജി1, ചീഫ് മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർവെണ്ടർ ഡെവലപ്പ്മെന്റ്/സോഴ്സിംഗ്1, സീനിയർ ഓഫീസർ/അസിസ്റ്റന്റ് മാനേജർ33. വിശദവിവരങ്ങൾക്ക് എച്ച്പിസിഎൽ വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ: എച്ച്പിസിഎൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലൈ 15.
വെബ്സൈറ്റ്: hindustanpetroleum.com