ഔഷധിയിൽ 511 ഒഴിവ്
Friday, August 8, 2025 12:32 PM IST
ഔഷധിയുടെ തൃശൂർ കുട്ടനെല്ലൂർ ഫാക്ടറിയിൽ മെഷീൻ ഓപ്പറേറ്റർ (പുരുഷൻ) തസ്തികയിൽ 300, അപ്രന്റിസ് തസ്തികയിൽ 211 വീതം ഒഴിവ്. ഒരു വർഷ താത്കാലിക കരാർ നിയമനം. ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം: മെഷീൻ ഓപ്പറേറ്റർ: ഐടിഐ/ഐടിസി/പ്ലസ് ടു; 1841; 14,700. അപ്രന്റിസ്: ഏഴാം ക്ലാസ്; 1841; 14,300. തപാലിലും വെബ്സൈറ്റിൽ ലഭിക്കുന്ന ഗൂഗിൾ ഫോം വഴിയും അപേക്ഷിക്കാം.
തപാലിൽ അപേക്ഷിക്കുന്നവർ വയസ്, ജാതി, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം ഓഗസ്റ്റ് 21നകം ഔഷധിയുടെ തൃശൂർ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവിധത്തിൽ അപേക്ഷിക്കണം.
അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം. www.oushadhi.org