ബിഎസ്എഫിൽ 241 കായികതാരങ്ങൾ
Wednesday, July 30, 2025 5:15 PM IST
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 241 ഒഴിവുണ്ട്. ഇതിൽ 113 ഒഴിവ് വനിതകൾക്കാണ്. മുപ്പതോളം കായികയിനങ്ങളിലെ മികവാണ് പരിഗണിക്കുക. നിയമനം തുടക്കത്തിൽ താത്കാലികമായിട്ടായിരിക്കുമെങ്കിലും സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.
ശമ്പളം: 21,70069,100 രൂപയും മറ്റ് അലവൻസുകളും. കായികയിനങ്ങൾ: ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിംഗ്, ബാസ്കറ്റ്ബോൾ, ക്രോസ്കൺട്രി, സൈക്ലിംഗ്, ഡൈവിംഗ്, ഇക്വസ്ട്രിയൻ, ഫെൻസിംഗ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, ജൂഡോ, കരാട്ടെ, കയാക്കിംഗ്, കനോയിംഗ്, റോവിംഗ്, ഷൂട്ടിംഗ്, സെപക് താക്രോ, സ്വിമ്മിംഗ്, ടേബിൾ ടെന്നീസ്, തായ്ക്വാണ്ടോ, വോളിബോൾ, വാട്ടർപോളോ, വെയ്റ്റ് ലിഫ്റ്റിംഗ്, റസലിംഗ്, വുഷു, കബഡി.
(ഓരോ കായികയിനത്തിലും പുരുഷന്മാർക്കും വനിതകൾക്കും നീക്കിവച്ച ഒഴിവുകളുടെ എണ്ണവും കായികയോഗ്യത സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.) പ്രായം: 2025 ഓഗസ്റ്റ് ഒന്നിന് 1823. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്/തത്തുല്യം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഓഗസ്റ്റ് 20.