നേവിയിൽ 1266 ട്രേഡ്സ്മാൻ
Thursday, August 28, 2025 1:42 PM IST
ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ സ്കിൽഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെടുന്ന സിവിലിയൻ തസ്തികയാണിത്. ഇന്ത്യൻ നേവിയുടെ യാർഡ് അപ്രന്റിസ് സ്കൂളുകളിൽനിന്ന് അപ്രന്റിസ്ഷിപ്പ് പൂർത്തീകരിച്ചവർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 1266 ഒഴിവുണ്ട്.
ട്രേഡുകളും ഒഴിവും: ഓക്സിലിയറി49, സിവിൽ വർക്സ്17, ഇലക്ട്രിക്കൽ172, ഇലക്ട്രോണിക്സ് ആൻഡ് ജൈറോ50, ഫൗണ്ട്രി9, ഹീറ്റ് എൻജിൻ121, ഇൻസ്ട്രുമെന്റ്9, മെഷീൻ 56, മെക്കാനിക്കൽ 144, മെക്കാനിക്കൽ സിസ്റ്റംസ്79, മെക്കാട്രോണിക്സ്23, മെറ്റൽ217, മിൽറൈറ്റ്28, റഫ്രിജറേഷൻ ആൻഡ് എസി17, ഷിപ്പ് ബിൽഡിംഗ്226, വെപ്പൺ ഇലക്ട്രോണിക്സ്49.
അഗ്നിവീറായി സേവനം ചെയ്തവർ ക്ക് 111 ഒഴിവ് നീക്കിവച്ചിട്ടുണ്ട്. യോഗ്യത: പത്താംക്ലാസ് /തത്തുല്യം, ഇംഗ്ലീഷ് പരിജ്ഞാ നം, ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ്പ്. അല്ലെങ്കിൽ ആർമി/നേവി/ എയർഫോഴ്സിൽ ടെക്നിക്കൽ ബ്രാഞ്ചിൽ (മെക്കാനിക്/ തത്തുല്യം) രണ്ട് വർഷത്തെ പരിചയം. യോഗ്യത നേടിയിരിക്കേണ്ട ട്രേഡുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.
പ്രായം: 1825 വയസ്. ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെ യും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർ ക്ക് 10 വർഷത്തെയും (ഒബിസി13, എസ്സി, എസ്ടി15) ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
പരീക്ഷ: തെരഞ്ഞെടുപ്പിനായി ഒബ്ജക്ടീവ് മാതൃകയിലുള്ള പരി ക്ഷയുണ്ടാവും. 100 മാർക്കിനുള്ള പരീക്ഷയ്ക്ക് രണ്ട് മണിക്കൂറായിരിക്കും സമയം. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവയെർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയായിരിക്കും വിഷയങ്ങൾ. മുംബൈയിലായിരിക്കും പരീക്ഷ നടക്കുക.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: സെപ്റ്റംബർ 3. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://onlineregistrationportal.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.