പഞ്ചാബ് & സിന്ധ് ബാങ്കിൽ750 ഓഫീസർ
Thursday, August 28, 2025 1:17 PM IST
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ അവസരം. 750 ഒഴിവ്. ജോലിപരിചയമുള്ളവർക്കുള്ള ലാറ്ററൽ റിക്രൂട്ട്മെന്റാണ്. ജൂണിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ1 വിഭാഗം തസ്തികയാണ്. കേരളത്തിൽ ഒഴിവുകൾ ഇല്ല. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 4 വരെ.
യോഗ്യത (2025 സെപ്റ്റംബർ 4ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. പൊതുമേഖലാ, റീജണൽ റൂറൽ ബാങ്കുകളിൽ ഓഫീസർ കേഡറിൽ 18 മാസത്തെ റെഗുലർ ജോലി പരിചയം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം.
പ്രായം: 2030. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവുണ്ട്. 2025 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ശമ്പളം: 48,48085,920.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.
അപേക്ഷാഫീസ്: 850 രൂപ (പട്ടികവിഭാഗം) ഭിന്നശേഷിക്കാർക്ക് 100 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം.
ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: www.punjabandsindbank.co.in