ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ്‌​സി​ൽ ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ (റേ​ഡി​യോ ഓ​പ്പ​റേ​റ്റ​ർ, റേ​ഡി​യോ മെ​ക്കാ​നി​ക്) ത​സ്ത‌ി​ക​യി​ൽ 1121 ഒ​ഴി​വ്. റേ​ഡി​യോ ഓ​പ്പ​റേ​റ്റ​ർ ത​സ്‌​തി​ക​യി​ൽ 910, റേ​ഡി​യോ മെ​ക്കാ​നി​ക് ത​സ്‌​തി​ക​യി​ൽ 211 എ​ന്നി​ങ്ങ​നെ​യാ​ണ് അ​വ​സ​രം.

ഗ്രൂ​പ്പ് സി ​നോ​ൺ ഗ​സ​റ്റ​ഡ് നോ​ൺ മി​നി​സ്റ്റീ​രി​യ​ൽ ത​സ്‌​തി​ക​യാ​ണ്. സ്ത്രീ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. താ​ത്കാ​ലി​ക നി​യ​മ​ന​മാ​ണെ​ങ്കി​ലും പി​ന്നീ​ടു സ്‌​ഥി​ര​പ്പെ​ടു​ത്തി​യേ​ക്കാം. ഓ​ഗ​സ്റ്റ് 24 മു​ത​ൽ സെ​പ്റ്റം​ബ​ർ 23 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം..

യോ​ഗ്യ​ത: പ്ല​സ് ടു ​ജ​യം, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, മാ​ത്‌​സ് വി​ഷ​യ​ങ്ങ​ളി​ൽ 60% മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ പ​ത്താം ക്ലാ​സ് ജ​യ​വും ര​ണ്ടു വ​ർ​ഷ ഐ​ടി​ഐ പ​രി​ശീ​ല​ന​വും റേ​ഡി​യോ​ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ, ജ​ന​റ​ൽ ഇ​ല​ക്‌​ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഡേ​റ്റ പ്രി​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് കം ​പ്യൂ​ട്ട​ർ സോ​ഫ്റ്റ്‌‌​വേ​ർ, ഇ​ല​ക്‌​ട്രീ​ഷ​ൻ, ഫി​റ്റ​ർ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ല​ക്‌​ട്രോ​ണി​ക്സ് സി​സ്റ്റ‌ം മെ​യി​ന്‍റ​ന​ൻ​സ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ക്വി​പ്‌​മെ​ന്‍റ്സ് മെ​യി​ന്‍റ​ന​ൻ​സ്, കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌‌​വേ​ർ, നെ​റ്റ്‌​വ​ർ​ക്ക് ടെ​ക്‌​നി​ഷ​ൻ തു​ട​ങ്ങി​യ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലു​മു​ള്ള ഐ​ടി​ഐ യോ​ഗ്യ​ത പ​രി​ഗ​ണി​ക്കും.


ശാ​രീ​രി​ക യോ​ഗ്യ​ത: ഉ​യ​രം: പു​രു​ഷ​ന്മാ​ർ​ക്ക്: 168 സെ​ന്‍റി​മീ​റ്റ​ർ. സ്ത്രീ​ക​ൾ​ക്ക്: 157 സെ​ന്‍റി​മീ​റ്റ​ർ. നെ​ഞ്ച​ള​വ്: 80 സെ​ന്‍റി​മീ​റ്റ​ർ. വി​കാ​സം: 5 സെ​ന്‍റി​മീ​റ്റ​ർ ഭാ​രം: ഉ​യ​ര​ത്തി​ന് ആ​നു​പാ​തി​ക​മാ​യ ശ​രീ​ര​ഭാ​രം.പ്രാ​യം: 1825 അ​ർ​ഹ​ർ​ക്ക് ഇ​ള​വ്. ശ​മ്പ​ളം: പേ ​ലെ​വ​ൽ 4 (25,50081,100 രൂ​പ).

കം​പ്യൂ​ട്ട​ർ അ​ധി​ഷ്‌​ഠി​ത പ​രീ​ക്ഷ, ശാ​രീ​രി​ക അ​ള​വെ​ടു​പ്പ്. കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യു​ടെ വി​വ​ര​ങ്ങ​ളു​ൾ​പ്പെ​ടെ വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്: https://rectt.bsf.gov.in