കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ 394 ജൂ​ണി​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ ഗ്രേ​ഡ് II/ടെ​ക്നി​ക്ക​ൽ ഒ​ഴി​വ്. നേ​രി​ട്ടു​ള്ള നി​യ​മ​നം. ജ​ന​റ​ൽ സെ​ൻ​ട്ര​ൽ സ​ർ​വീ​സ്, ഗ്രൂ​പ്പ് സി (​നോ​ൺ ഗ​സ​റ്റ​ഡ്, നോ​ൺ മി​നി​സ്റ്റ‌ീ​രി​യ​ൽ) ത​സ്‌​തി​ക​യാ​ണ്. സെ​പ്റ്റം​ബ​ർ 14 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്/​ഇ​ല​ക്‌​ട്രോ​ക്സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ല‌​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്/​ഐ​ടി/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്/​കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ‌്/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/‌​ഫി​സി​ക്സ്/​മാ​ത്‌​സ് അ​ല്ലെ​ങ്കി​ൽ ബി​സി​എ.​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല.


പ്രാ​യം: 18 27. ശ​മ്പ​ളം: 25,50081,100. ഫീ​സ്: ജ​ന​റ​ൽ, ഇ​ഡ​ബ്ല്യു​എ​സ്, ഒ​ബി​സി വി​ഭാ​ഗ​ക്കാ​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് 650 (പ​രീ​ക്ഷാ ഫീ​സ് 100 രൂ​പ​യും റി​ക്രൂ​ട്ട്മെ​ന്‍റ് പ്രോ​സ​സിം​ഗ് ചാ​ർ​ജ് 550 രൂ​പ​യും). മ​റ്റു​ള്ള​വ​ർ​ക്കു റി​ക്രൂ​ട്ട്മെ​ന്‍റ് പ്രോ​സ​സിം​ഗ് ചാ​ർ​ജാ​യ 550 രൂ​പ മ​തി. ഓ​ൺ​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും ഫീ​സ​ട​യ്ക്കാം.

തെ​ര​ഞ്ഞെ​ടു​പ്പ്: ഒ​ബ്‌​ജ​ക്‌​ടീ​വ് ടൈ​പ് ഓ​ൺ ലൈ​ൻ പ​രീ​ക്ഷ, സ്കി​ൽ ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ മു​ഖേ​ന. വി​വ​ര​ങ്ങ​ൾ www.mha.gov.in, www.ncs. gov.in എ​ന്നീ സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.