ദക്ഷിണ റെയിൽവേ 3,518 അപ്രന്റിസ്
Monday, September 8, 2025 3:39 PM IST
സതേൺ റെയിൽവേയിൽ 3,518 അപ്രന്റിസ് അവസരം. തിരുവനന്തപുരം, പാലക്കാട്, കോയമ്പത്തൂർ പെരമ്പൂർ, സേലം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡി വിഷനുകളിലാണ് അവസരം. 1 മുതൽ 2 വർഷ പരിശീലനം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 710 ഒഴിവുണ്ട്. സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
കാറ്റഗറി, വിഭാഗം, യോഗ്യത:
ഫ്രഷർ കാറ്റഗറി: ഫിറ്റർ, പെയിന്റർ, വെൽഡർ : 50% മാർക്കോടെ പത്താം ക്ലാസ് ജയം. മെഡിക്കൽ ലബോറട്ടറി ടെക്നിഷൻ (റേഡിയോളജി, പതോളജി, കാർഡിയോളജി): ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം.
എക്സ്ഐടിഐ കാറ്റഗറി
ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഡീസൽ മെക്കാനിക്, വയർമാൻ, അഡ്വാൻസ് വെൽഡർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, ഇലക്ട്രീഷൻ, ഇലക്ട്രോണിക്സ് മെക്കാനിക്, സിഒപിഎ/പിഎഎസ്എസ്എ: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/എസ്സിവിടി അംഗീകൃത ഐടിഐ കോഴ്സ് ജയം.
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/എസ്സിവിടി അംഗീകൃത ഐടിഐ കോഴ്സസ്.
സെക്രട്ടേറിയൽ അസിസ്റ്റന്റ് ആൻഡ് സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്): പ്ലസ് ടു ജയം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/ എസ്സിവിടി അംഗീകൃത ഐടിഐ കോഴ്സ് ജയം. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പത്താം ക്ലാസിൽ 50% മാർക്ക് വേണ്ട.
എൻജിനിയറിംഗ് ബിരുദം/ഡിപ്ലോമ/വൊക്കേഷണൽ സർട്ടിഫിക്കറ്റ് യോഗ്യതക്കാർ/റെയിൽവേയിൽ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ട. പ്രായം: ഫ്രഷർ കാറ്റഗറി: 1522; എക്സ്ഐടിഐ. എഎൽടി: 1524.
സ്റ്റൈപൻഡ്: ഫ്രഷർ കാറ്റഗറിപത്താം ക്ലാസ് പാസായവർ: 6,000: ഫ്രഷർ കാറ്റഗറിപ്ലസ്ടു പാസായവർ: 6,000: എക്സ് ഐടിഐ: 7,000. ഫീസ്: 100. ഓൺലൈനായി അടയ്ക്കണം പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിൽ. www.sr.indianrailways.gov.in
റെയിൽവേയിൽ 14 സ്കൗട്ട്സ് അവസരം
തിരുവനന്തപുരത്തും പാലക്കാട്ടും അവസരം സതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വോട്ടയിൽ 14 ഒഴിവ്. ലെവൽ1 തസ്തികകളാണ്.
തിരുവനന്തപുരം, പാലക്കാട്. ചെന്നൈ തിരുച്ചിറപ്പള്ളി, മധുര, സേലം എന്നീ ഡിവിഷനുകളിലാണ് അവസരം. തിരുവ നന്തപുരം, പാലക്കാട് ഡിവിഷനുകളിൽ 2 വീതം ഒഴിവാണുള്ളത്. സെപ്റ്റംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
www. rrcmas.in