ജിയോളജിക്കൽ സർവേയിൽ 85 ജിയോ സയന്റിസ്റ്റ്
Monday, September 15, 2025 5:41 PM IST
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ് തസ്തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി, അസിസ്റ്റന്റ് തസ്തികകളിലുമായി 85 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ 2026 മുഖേനയാണു തെരഞ്ഞെടുപ്പ്. സെപ്റ്റംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രായം: 2132. അർഹർക്ക് ഇളവ്
ഫീസ്: 200 രൂപ എസ്ബിഐ ശാഖയിലൂടെ നേരിട്ടും ഓൺലൈനായും അടയ്ക്കാം സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.
പരീക്ഷയും കേന്ദ്രവും
പ്രിലിമിനറി, മെയിൻസ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് പരീക്ഷ. പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 8ന്. തിരുവനന്തപുരത്തു പ്രിലിമിനറി പരീക്ഷാ കേന്ദ്രമുണ്ട്.
മെയിൻ പരീക്ഷ 2026 ജൂണിൽ. മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ കേന്ദ്രമില്ല. ഓൺലൈൻ അപേക്ഷ: www. upsc online.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
വിജ്ഞാപനം www.upsc.gov.in എന്ന വെബ്സൈറ്റിൽ.