പ​വ​ർ​ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​നു കീ​ഴി​ൽ വി​വി​ധ റീ​ജ​ണു​ക​ളി​ലാ​യി 962 അ​പ്ര​ന്‍റി​സ് ഒ​ഴി​വ്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. ഒ​ക്‌​ടോ​ബ​ർ 6 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, പു​തു​ച്ചേ​രി, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന ഉ​ൾ​പ്പെ​ടു​ന്ന സ​തേ​ൺ റീ​ജ​ണി​ൽ 202 ഒ​ഴി​വു​ണ്ട്. ഇ​തി​ൽ 18 ഒ​ഴി​വാ​ണ് കേ​ര​ള​ത്തി​ൽ. കൊ​ച്ചി കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ പ​രി​ശീ​ല​ന​മു​ണ്ടാ​കാം.

മ​റ്റു റീ​ജ​ണി​ലെ ഒ​ഴി​വു​ക​ൾ: നോ​ർ​ത്തേ​ൺ305, വെ​സ്റ്റേ​ൺ 257, ഈ​സ്റ്റേ​ൺ 141, ഒ​ഡീ​ഷ പ്രോ​ജ​ക്ട്സ് 57.

സ​തേ​ൺ റീ​ജ​ണി​ൽ ഒ​ഴി​വു​ള്ള ട്രേ​ഡു​ക​ൾ, യോ​ഗ്യ​ത, സ്റ്റൈ​പ്പ​ൻ​ഡ്:

ഗ്രാ​ജേ്വ​റ്റ് (ഇ​ല​ക്‌​ട്രി​ക്ക​ൽ, സി​വി​ൽ, ഇ​ല​ക്‌​ട്രോ​ണി​ക്സ്, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ): ഇ​ല​ക്ട്രി​ക്ക​ൽ/ സി​വി​ൽ/ ഇ​ല​ക‌്ട്രോ​ണി​ക്സ്/ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ഇ/​ബി​ടെ​ക്/​ബി​എ​സ്‌​സി (എ​ൻ​ജി​നി​യ​റിം​ഗ്); 17,500.

ഗ്രാ​ജ്വേ​റ്റ് (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്): കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ്/​ഐ​ടി​യി​ൽ ബി​ഇ/​ബി​ടെ​ക്/​ബി​എ​സ്‌​സി (എ​ൻ​ജി.); 17,500. എ​ച്ച്ആ​ർ എ​ക്സി​ക്യൂ​ട്ടീ​വ്: എം​ബി​എ എ​ച്ച്ആ​ർ അ​ല്ലെ​ങ്കി​ൽ പ​ഴ്‌​സ​ണ​ൽ മാ​നേ​ജ്‌​മെ​ന്‍റ്/​പ​ഴ്സ​ണ​ൽ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി യ​ൽ റി​ലേ​ഷ​ൻ​സി​ൽ പി​ജി ഡി​പ്ലോ​മ/​ത​ത്തു​ല്യം; 17,500.

സി​എ​സ്‌​ആ​ർ എ​ക്സി​ക്യൂ​ട്ടീ​വ്: സോ​ഷ്യ​ൽ വ​ർ​ക്ക്/ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ്/ മാ​നേ​ജ്‌​മെ​ന്‍റി​ൽ പി​ജി/ ത​ത്തു​ല്യം; 17,500. ലോ ​എ​ക്സി​ക്യൂ​ട്ടീ​വ്: ഏ​തെ​ങ്കി​ലും ബി​രു​ദ വും ​മൂ​ന്നു​വ​ർ​ഷ എ​ൽ​എ​ൽ​ബി​യും അ​ല്ലെ​ങ്കി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി; 17,500.


പി​ആ​ർ അ​സി​സ്റ്റ​ന്‍റ്: ബാ​ച്‌​ല​ർ ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ബാ​ച്‌​ല​ർ ഓ​ഫ് ജേ​ർ​ണ ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ത​ത്തു​ല്യം, 17,500.
രാ​ജ്‌​ഭാ​ഷ അ​സി​സ്റ്റ​ന്‍റ്: ബി​എ ഹി​ന്ദി, ഇം​ഗ്ലീ​ഷി​ൽ പ്രാ​വീ​ണ്യം; 17,500.

ഡി​പ്ലോ​മ (ഇ​ല​ക‌്ട്രി​ക്ക​ൽ, സി​വി​ൽ): 3 വ​ർ​ഷ ഇ​ല​ക്‌​ട്രി​ക്ക​ൽ/ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ; 15,000. ഇ​ല‌​ക‌്ട്രീ​ഷ​ൻ: ഐ​ടി​ഐ ഇ​ല‌​ക‌്ട്രീ​ഷ​ൻ; 13,500.

(ഐ​ടി​ഐ ഇ​ല‌​ക‌്ട്രീ​ഷ​ൻ, ഡി​പ്ലോ​മ (സി​വി​ൽ, ഇ​ല‌​ക്‌​ട്രി​ക്ക​ൽ), ലോ ​എ​ക്സി ക്യൂ​ട്ടീ​വ്, ഗ്രാ​ജേ​റ്റ് (ഇ​ല‌​ക്‌​ട്രി​ക്ക​ൽ, സി​വി​ൽ) ത​സ്‌​തി​ക​ക​ളി​ലാ​ണു കേ​ര​ള​ത്തി​ലെ ഒ​ഴി​വ്).

അ​വ​സാ​ന​വ​ർ​ഷ ഫ​ലം കാ​ക്കു​ന്ന​വ​ർ, 18 വ​യ​സു തി​ക​യാ​ത്ത​വ​ർ, അ​പ്ര​ന്‍റി​സ് പ​രി​ശീ​ല​നം നേ​ടി​യ​വ​ർ, ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ എ​ന്നി​വ​ർ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ/​ഡി​പ്ലോ​മ യോ​ഗ്യ​ത​ക്കാ​ർ https: //nats.education.gov.in ലും ​മ​റ്റു യോ​ഗ്യ​ത​ക്കാ​ർ https://apprenticeshipindia.gov. in ലും ​ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം പ​വ​ർ​ഗ്രി​ഡ് ഓ​ഫ് ഇ​ന്ത്യ വെ​ബ്സൈ​റ്റാ​യ www.power grid.in ൽ ​ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

വി​ജ്‌​ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.powergrid.in