ഓർഡനൻസ് ഫാക്ടറി: 125 ഒഴിവ്
Monday, May 26, 2025 1:27 PM IST
മഹാരാഷ്ട്രയിലെ ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ 125 ഒഴിവ്. ഡെയ്ഞ്ചർ ബിൽഡിംഗ് വർക്കർ വിഭാഗത്തിലാണ് അവസരം.
"ഡിബിഡബ്ല്യു പഴ്സണൽ ഓഫ് എഒസിപി ട്രേഡ് ഓൺ ടെനർ ബേസിസ്’ എന്ന തസ്തികയിലേക്കാണു തെരഞ്ഞെടുപ്പ്. ഒരു വർഷത്തെ കരാർ നിയമനം. നാലു വർഷം വരെ നീട്ടാം. മേയ് 31 വരെ അപേക്ഷിക്കാം.
ശമ്പളം: 19,900 (ഡിഎ പുറമെ). പ്രായം: 2025 മേയ് 31 ന് 18നും 40നും മധ്യേ. വിശദവിവരങ്ങൾക്ക്: www.munitionsindia.in