135 കെമിക്കൽ വർക്കർ
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ മധ്യപ്രദേശ് ഇറ്റാർസിയിലെ ഓർഡ്നൻസ് ഫാക്ടറിയിൽ 135 കെമിക്കൽ പ്രോസസ് വർക്കർ ഒഴിവ്. ഒരു വർഷ കരാർ നിയമനം, 4 വർഷം വരെ നീട്ടിക്കിട്ടാം.
ജൂൺ 14 വരെ അപേക്ഷിക്കാം. ഓർഡ്നൻസ് ഫാക്ടറികളിൽ എഒസിപി ട്രേഡിൽ പരിശീലനം നേടിയ അപ്രന്റിസുകൾക്കാണ് അവസരം.
പ്രായം: 18-40. ശമ്പളം: 19,900+ഡിഎ.
24 അപ്രന്റിസ്
പ്രതിരോധ വകുപ്പിനു കീഴിൽ മധ്യപ്രദേശ് ഇറ്റാർസിയിലെ ഓർഡ്നൻസ് ഫാക്ടറിയിൽ അപ്രന്റിസ് ആകാൻ അവസരം. 24 ഒഴിവ്. ഒരു വർഷ പരിശീലനം.
ജൂൺ 14വരെ അപേക്ഷിക്കാം. യോഗ്യത: ബിഎസ്സി/ബികോം/ബിസിഎ/ബിബിഎ. സ്റ്റൈപൻഡ്: 9,000.
https://munitionsindia.in