ICSI: 52 ഒഴിവ്
Monday, May 26, 2025 1:19 PM IST
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ (ഐസിഎസ്ഐ) വിവിധ തസ്തികകളിൽ 52 ഒഴിവ്. ഓൺലൈനിൽ അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 2.
ന്യൂഡൽഹി/നോയിഡയിലെ ഐസിഎസ്ഐ ഹെഡ്ക്വാർ ട്ടേഴ്സിലും ചെന്നെ ഉൾപ്പെടെ വിവിധ റീജണൽ ഓഫിസുകളിലുമാണ് അവസരം. റെഗുലർ, കരാർ നിയമനമാണ്.
എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (10 ഒഴിവ്), എക്സിക്യൂട്ടീവ് (3), ഡെപ്യൂട്ടി ഡയറക്ടർ (3), ജോയിന്റ് ഡയറക്ടർ (2), ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസർ (1), ഐടി സെക്യൂരിറ്റി മാനേജർ (1) എന്നീ തസ്തികകളിലാണ് റഗുലർ നിയമനത്തിന് അവസരം.
റിസർച്ച് അസോസിയേറ്റ് (20 ഒഴിവ്), ഡീൻ (4), എക്സിക്യൂട്ടീവ് (4), അക്കൗണ്ടന്റ് (4) എന്നീ തസ്തികകളിൽ കരാർ നിയമനത്തിനും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: www.icsi.edu