ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനിയറുടെ 28 ഒഴിവ്. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മൂന്നു വർഷത്തേക്കാണു നിയമനം.
ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഐടി, ഇൻഫർമേഷൻ സയൻസ് വിഭാഗങ്ങളിലാണ് അവസരം. ജൂൺ 4 വരെ അപേക്ഷിക്കാം.
കൊച്ചി യൂണിറ്റിൽ സീനിയർ എൻജിനിയറുടെ 14 ഒഴിവിലും അവസരം. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ ബിഇ/ ബിടെക്/ എംഇ/ എംടെക് യോഗ്യതക്കാർക്ക് അപേക്ഷിക്കാം. 5 വർഷ നിയമനം. അവസാന തീയതി: ജൂൺ 16.
www.bel-india.in