പ്ല​സ്‌​ടു​ക്കാ​ർ​ക്ക് 4 വ​ർ​ഷ മി​ലി​ട്ട​റി ന​ഴ്‌​സിം​ഗ് കോ​ഴ്‌​സ് പ്ര​വേ​ശ​നം
മി​ലി​റ്റ​റി ന​ഴ്‌​സിം​ഗ് സ​ർ​വീ​സി​ൽ ഓ​ഫീ​സ​ർ ആ​കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന, ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ള​ജു​ക​ളി​ലെ ബി​എ​സ്‌​സി (ന​ഴ്സിം​ഗ്) കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. നാ​ലു വ​ർ​ഷ​മാ​ണു കോ​ഴ്സ് ദൈ​ർ​ഘ്യം.

പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് അ​വ​സ​രം. അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കും വി​വാ​ഹ​മോ​ച​നം നേ​ടി​യ​വ​ർ​ക്കും വി​ധ​വ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. കോ​ഴ്സി​നു​ശേ​ഷം സാ​യു​ധ​സേ​ന​യി​ൽ മി​ലി​ട്ട​റി ന​ഴ്സിം​ഗ് സ​ർ​വീ​സി​ൽ പെ​ർ​മ​ന​ന്‍റ്/​ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​റാ​യി നി​യ​മ​നം ല​ഭി​ക്കും.

യോ​ഗ്യ​ത: ബ​യോ​ള​ജി (ബോ​ട്ട​ണി, സു​വോ​ള​ജി), ഫി​സി​ക്സ്, കെ​മി​സ്ട്രി, ഇം​ഗ്ലീ​ഷ് എ​ന്നി​വ​യ്ക്ക് 50% മാ​ർ​ക്കോ​ടെ ആ​ദ്യ ചാ​ൻ​സി​ൽ​ത്ത​ന്നെ പ്ല​സ് ടു (​റെ​ഗു​ല​ർ) ജ​യി​ച്ചി​രി​ക്ക​ണം. നാ​ഷ​ന​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​ടി​എ) ന​ട​ത്തു​ന്ന നീ​റ്റ് (യു​ജി) 2025 യോ​ഗ്യ​ത നേ​ടി​യ​വ​രാ​ക​ണം.

പ്രാ​യം: 2000 ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​നും 2008 സെ​പ്റ്റം​ബ​ർ 30നും ​മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. അ​പേ​ക്ഷാ​ഫീ​സ്: 200 രൂ​പ (പ​ട്ടി​ക​വി​ഭാ​ഗ​ത്തി​നു ഫീ​സ് വേ​ണ്ട). നീ​റ്റ് (യു​ജി) ഫ​ലം വ​ന്ന​ശേ​ഷം www. joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.