തിരുവനന്തപുരത്തെ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (K-RERA) ഹൈക്കോടതിയിലും കേരള റിയൽ എസ്റ്റേറ്റ് അപ്ലേറ്റ് ട്രൈബ്യൂണലിലും അഥോറിറ്റിയെ പ്രതിനിധീകരിക്കു ന്നതിന് അഭിഭാഷകരുടെ പാനൽ തയാറാക്കുന്നു. മേയ് 15 വരെ അപേക്ഷിക്കാം.
യോഗ്യത: നിയമ ബിരുദം, 20 വർഷ ജോലി പരിചയം, കേരള ബാർ കൗൺസിൽ രജിസ്ട്രേഷൻ, റിയൽ എസ്റ്റേറ്റ് (റഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്) ആക്ട് 2016, സിവിൽ പ്രൊസീജിയർ നിയമം എന്നിവയിൽ അറിവ്, ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം (റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി, ട്രൈബ്യൂണലുകൾ, ഹൈക്കോടതി എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന).
ഫോട്ടോയോടു കൂടിയ സിവി, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, കൈകാര്യം ചെയ്ത കേസുക ളുടെ പട്ടിക, അവസാന മൂന്ന് വർഷത്തിനുള്ളിൽ അഭിഭാഷകനായി ഹാജരായ രണ്ട് വിധിന്യായങ്ങൾ, സാംപിൾ ബ്രീഫുകളും പ്ലീഡിംഗുകളും, പാനലിൽ ചേർക്കുന്നതിനുള്ള താത്പര്യവും പ്രവൃത്തിപരിചയം എങ്ങനെ യോജിക്കുന്നു എന്നതും വ്യക്തമാക്കുന്ന കവർലെറ്റർ എന്നിവ സഹിതം സെക്രട്ടറി (നിയമ വിഭാഗം), കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി, ട്രിനിറ്റി സെന്റർ, കേശവദാസപുരം, തിരുവനന്തപുരം-695 004 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
www.rera.kerala.gov.in; ഫോൺ: 94976 80600