വ്യോമസേനയുടെ ഫ്ലയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മീഷൻഡ് ഓഫീസർ തസ്തികയിൽ 284 ഒഴിവ്. AFCAT (AFCAT-02/2025)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണു പ്രവേശനം. സ്ത്രീകൾക്കും അവസരമുണ്ട്.
ജൂലൈ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രായം (01.07.2026ന്): ഫ്ലയിംഗ് ബ്രാഞ്ച്: 20-24. 2002 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20-26. 2000 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). പരിശീലനം: 2026 ജൂലൈയിൽ ഹൈദരാബാദിൽ പരിശീലനം ആരംഭിക്കും.
ഫ്ലയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ചിന് 62 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്ചയുമാണു പരിശീലനം. ശമ്പളം (ഫ്ലയിംഗ് ഓഫീസർ): 56,100-1,77,500. പരിശീലനസമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.
പരീക്ഷാഫീസ്: 550 രൂപ+ജിഎസ്ടി (എൻസിസി സ്പെഷൽ എൻട്രിയിലേക്ക് ഫീസില്ല). യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം കാണുക.
https://careerindianairforce.cdac.in.