കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 460 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജൂലൈ 3 വരെ. റെയിൽവേ മന്ത്രാലയത്തിനു കീഴിൽ വിവിധ വിഭാഗങ്ങളിലായി ഡിവിഷനൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ 170 ഒഴിവുകളുണ്ട്.
കേന്ദ്ര മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് മന്ത്രാലയത്തിനു കീഴിൽ വിവിധ വിഭാഗങ്ങളിലായി അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ് -1/2 (ഐഇഡിഎസ്) തസ്തികകളിൽ 65 ഒഴിവുകളുണ്ട്.
ലേബർ ആൻഡ് എപ്ലോയ്മെന്റ് മന്ത്രാലയത്തിനു കീഴിൽ വിവിധ വിഭാഗങ്ങളിലായി ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലെ 46 ഒഴിവുകളിലും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഗ്രേഡ് 3 തസ്തികയിലെ 43 ഒഴിവുകളിലും അവസരമുണ്ട്.
യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.upsc.gov.in