ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് സയന്റിസ്റ്റ്/എൻജിനിയർ ‘എസ്സി’തസ്തികയിലെ 320 താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഎസ്ആർഒയ്ക്കു കീഴിലെ വിവിധ സെന്ററുകളിലും ബഹിരാകാശ വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളിലുമാണു നിയമനം.
ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്. യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗിൽ 65% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം.
പ്രായപരിധി: 28. അർഹർക്ക് ഇളവ്. ശമ്പളം: 56,100. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. ഫീസ്: 750. ഓൺലൈനായി ഫീസടയ്ക്കണം.
എഴുത്തുപരീക്ഷയ്ക്ക് ഹാജരാകുന്ന സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് 750 രൂപയും മറ്റുള്ളവർക്ക് 500 രൂപയും തിരികെ നൽകും.
www.isro.gov.in