കര, നാവിക, വ്യോമസേനകളിലെ 406 ഒഴിവുകളിലേക്ക് യുണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 14നു നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തെരഞ്ഞെടുപ്പ്.
എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സസ് വിഭാഗങ്ങളിലെ 156-ാം കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 118-ാം കോഴ്സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവ്: 406 (എൻഡിഎ: കരസേന-208, വ്യോമസേന-120, നാവികസേന-42; നേവൽ അക്കാദമി-36 (10+2 കേഡറ്റ് എൻട്രി സ്കീം). പ്രായം: 2007ജനുവരി 2നു മുൻപും 2010 ജനുവരി 1നു ശേഷവും ജനിച്ചവരാകരുത്.
യോഗ്യത: നാഷണൽ ഡിഫൻസ് അക്കാദമി (ആദ്മി വിംഗ്): പ്ലസ് ടു ജയം/തത്തുല്യം. നാഷണൽ ഡിഫൻസ് അക്കാദമിയുടെ എയർഫോഴ്സ്, നേവൽവിംഗ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്കീം: ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ചു പ്ലസ് ടു/തത്തുല്യം.
പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2026 ജൂൺ 10നു മുൻപു യോഗ്യതാ രേഖ ഹാജരാക്കണം. മുന്പു സിപിഎസ്എസ്/പിഎബിടി പരീക്ഷ കുളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരിക യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്സ് (കോഡ്-01, രണ്ടര മണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെസ്റ്റ് (കോഡ്-02, രണ്ടര മണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിൽ എഴുത്തുപരീക്ഷയുണ്ടാകും. തുടർന്ന് 900 മാർക്കുള്ള എസ്എസ്ബി ഇന്റർവ്യൂ നടത്തും.
അപേക്ഷാഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗക്കാർക്കും വനിത കൾക്കും ജെസിഒ, എൻസിഒ, ഒആർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും ഫീസ് ഇളവു ലഭിക്കും.
www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം www.upsc.gov.in എന്ന സൈറ്റിൽ.