നാഷണൽ ഇൻഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ആകാം. 266 ഒഴിവ്. സ്കെയിൽ-1 കേഡർ തസ്തികയാണ്. ജൂലൈ 3 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ജനറലിസ്റ്റ് വിഭാഗത്തിൽ 170 ഒഴിവുണ്ട്. സ്പെഷലിസ്റ്റ് വിഭാഗത്തിൽ ഫിനാൻസ് (21 ഒഴിവ്), ഓട്ടോമൊബൈൽ എൻജിനിയർ (21), ലീഗൽ (20), ഐടി (20), ഡോക്ടർ (14) എന്നിങ്ങനെയാണ് മറ്റവസരം.
ശമ്പളം: 50,925-96,765. ജനറലിസ്റ്റ് യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. ഏതെങ്കിലും ഒരു യോഗ്യത 60% മാർക്കോടെ നേടിയിരിക്കണം (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%).
പ്രായം (01.05.2025ന്): 21-30 (പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഡിപ്പാർട്ട്മെന്റൽ അപേക്ഷകർക്കും ഇളവുണ്ട്).
തെരഞ്ഞെടുപ്പ്: ഓൺലൈൻ എക്സാം, ഇന്റർവ്യൂ എന്നിവയുണ്ടാകും. പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ട്. ജൂലൈ 20നു നടത്തുന്ന പ്രിലിമിനറി പരീക്ഷയ്ക്ക് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.
അപേക്ഷാഫീസ്: ₹1000 (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും ₹250). ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: www. nationalinsurance.nic.co.in